തൃച്ചംബരത്തിലെ തൃത്താപ്പൂവുകൾ
നൃത്തം ചവിട്ടുന്ന രാത്രി
ഉണ്ണി തൃക്കൈയ്യിലേന്തുന്ന തൂവെണ്ണയാകുവാൻ
ചിത്തം കൊതിക്കുന്ന രാത്രി
ശ്രീകൃഷ്ണജയന്തി രാത്രി
(തൃച്ചംബരത്തിലെ.....)
ഭട്ടതിരിയുടെ നാരായണീയം ഭക്തി ചൊരിയുന്ന രാത്രി
ഇന്നു പൂന്താനപ്പാന ഗുരുവായൂരപ്പനു
പൂന്തേൻ നിവേദിക്കും രാത്രി
നറുപൂന്തേൻ നിവേദിക്കും രാത്രി
കൃഷ്ണഹരേ ജയ കൃഷ്ണഹരേ
കൃഷ്ണഹരേ ജയ ജയ കൃഷ്ണഹരേ
(തൃച്ചംബരത്തിലെ.....)
ഗോപികമാരുടെ നൂപുരശിഞ്ജിതം മോദമുണർത്തുന്ന രാത്രി
ഇതു ഓടക്കുഴൽ പാടും ആനന്ദഭൈരവി
ഓളങ്ങൾ തീർക്കുന്ന രാത്രി
കൃഷ്ണഹരേ ജയ കൃഷ്ണഹരേ
കൃഷ്ണഹരേ ജയ ജയ കൃഷ്ണഹരേ
(തൃച്ചംബരത്തിലെ.....)
Film/album
Singer