ഇന്ദ്രനീലയമുനാതീരം സമയമൊരേകാന്ത സന്ധ്യ
ചന്ദ്രമുഖിയുടെ മന്ത്രവീണയിൽ
വൃന്ദാവന സാരംഗം
(ഇന്ദ്രനീല...)
നിറമാർന്ന കനവിൽ നീലക്കടമ്പിൽ
വസന്ത സൗന്ദര്യം
വല്ലവിയുടെ രതിപല്ലവിയിൽ അനംഗതാളലയം
(ഇന്ദ്രനീല...)
രസരാസകേളീസദനങ്ങളിലെ സല്ലാപധ്വനിയിൽ
പ്രണയമരാളം നീന്തി വരും
മൃദുമന്ത്രതരംഗസുഖം
(ഇന്ദ്രനീല...)
Film/album
Singer