ഹോ ഒരു ശേഭാലീ പുഷ്പത്തിൻ

 

ഹോ ഒരു ശേഭാലീ പുഷ്പത്തിൻ നറുമണമായ് നീ വന്നു
ഹോ ഒന്നു വലം വെച്ചെങ്ങോ മായും തെന്നലായ് നീ വന്നൂ
എന്നെ ഒന്നു തഴുകി മറഞ്ഞു
(ഹോ ഒരു ശേഭാലീ...)

പവിഴത്തിരിയിൽ മുത്തുകൾ കോർത്തൊരാ
കവിത കുറിക്കും മുല്ലേ
മുല്ലേ പവിഴമുല്ലേ
പ്രണയാതുരമാം ഈ ഉപഹാരം
പറയൂ നീയാർക്കേകും
എൻ പേർ ചൊല്ലി കേണലയുന്നോരൻപിനു
തൃക്കണി വെയ്ക്കും
തൃക്കണി പൊൻ കണി വെയ്ക്കും
(ഹോ ഒരു ശേഭാലീ...)

ഇതു വഴി പോയ വസന്തത്തിനെ നീ
തിരികെ വിളിക്കൂ കുയിലേ
കുയിലേ പുള്ളിക്കുയിലേ
ഹൃദയനികുഞ്ജൻ പൂവണിയട്ടെ
ഋതുഗായകനേ പാടൂ
മൺ വീണകൾ നാം പാടുകയായ്
ഋതു മംഗള ഗാനം വീണ്ടും
വീണ്ടും ഒന്നായ് വീണ്ടും
(ഹോ ഒരു ശേഭാലീ...)