ലളിതസംഗീതം

കുയിലേ കുയിലേ പാടൂ

 

കുയിലേ കുയിലേ പാടൂ കുയിലേ കുയിലേ
പാടാനോ കുയിലിനെന്തോ നാണം പെണ്ണേ
കുയിലേ കുയിലേ പോരൂ കുയിലേ കുയിലേ
പാടാതെ പോകല്ലേ കുയിലിപ്പെണ്ണേ
മാങ്കൊമ്പിൽ കൂടൊരുക്കാം മാനസത്തേരൊരുക്കാം
കരളിൽ വിടരും സ്നേഹപ്പൂക്കളും നൽകാം
പൂക്കൈത മറ നീക്കും പെണ്ണേ നീയാ
പൂഞ്ചോലേ നീരാടൂ പെണ്ണേ പെണ്ണേ

വെള്ളാമ്പൽ പൂ പോലഴകേ നിന്റെ
പൂമേനി ഞാനൊന്നു തൊട്ടോട്ടെ
മാമ്പഴക്കനി അല്ലേ നീ മഞ്ജുളാംഗി അല്ലേ നീ
എന്റെ കൂടെ കൂടാമോ കുളിരു പങ്കിടാൻ

ഗാനശാഖ

ചെമ്പകപ്പൂ ചന്തമേ

 

ചെമ്പകപ്പൂ ചന്തമേ ഞാൻ കൊതിച്ച താരമേ
നീ എനിക്കു സ്വന്തമാകുമോ പെണ്ണേ
എത്ര നാളിരുന്നു ഞാൻ ഒന്നു കണ്ടു മിണ്ടുവാൻ
ഇഷ്ടമൊന്നു ചൊല്ലാമോ പെണ്ണേ ഇഷ്ടമൊന്നു ചൊല്ലാമോ
സ്നേഹമായ് വന്നതും മോഹമായ് നിറഞ്ഞതും
പൂങ്കിനാവിൽ മാത്രമാകുമോ
എന്നും പൂങ്കിനാവിൽ മാത്രമാകുമോ

പൂ പറിച്ചു കോർത്തതും പൂമണം ചൊരിഞ്ഞതും
പൂവണിയും സ്വപ്നമാണോ പൊന്നേ
പൂവണിയും സ്വപ്നമാണോ

എന്നുമെന്റെ തോഴിയായ് വന്നുദിക്കും നാളിനായ്
കൂടൊരുക്കി കാത്തിരിക്കയായ്
നിന്നെ കൂടൊരുക്കി കാത്തിരിക്കയായ്
പൊന്നു പോലെ നോക്കിടാം മുത്തു പോലെ കാത്തിടാം
എന്റെ മോഹമൊന്നു കാണുമോ മുല്ലേ

ഗാനശാഖ

പൂങ്കുയിലേ പൂവഴകേ

 

പൂങ്കുയിലേ പൂവഴകേ എൻ ചെന്തമിഴ് പെൺ കൊടിയേ
കാതരയേ കണ്മണിയേയെൻ നീലനിലാവഴകേ
പൂവാക പൂത്ത വഴിയിൽ അന്നു കണ്ടതോർമ്മയില്ലേ
ഒന്നും കാണാൻ മിണ്ടാൻ കൊതിയായ് വാ

ഓരോ രാവും പുലരുമ്പോൾ കരളിലെ മോഹം പൂവണിയാൻ
പ്രേമകാവ്യം പറയാം നമ്മൾ എന്നു കാണും തമ്മിൽ
നിള പാടും പാട്ടു കേൾക്കാം വയൽ കാറ്റിൻ കുളിരു ചൂടാം
എന്നുയിരിൻ അഴകായ് നീ വരുമോ

ഓരോ നാളും അകലുമ്പോൾ
ഉള്ളിൽ സ്നേഹം നിറയുമ്പോൾ
ജന്മസുകൃതമായ് നീ എന്റെ ചാരേ വരുമോ
അഴകോലും കൂടൊരുക്കാം മധുവൂറും മുത്തമേകാം
എന്നുയിരിൻ ഉയിരായ് നീ വരുമോ
 

 
ഗാനശാഖ

ചെമ്പനീർ പൂവിൽ

 

ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
മറഞ്ഞോ നിൻ മലർ സമയൊളികണ്ണെറിയുമീ
കാമിനിക്കഴകുണ്ടോ പ്രിയസഖിക്കഴകുണ്ടോ

മറുവാക്കു ചൊല്ലുമ്പോൾ പരിഭവം കാണിച്ചു
പിണങ്ങി ഒതുങ്ങുമെൻ  തൊട്ടാവാടി
ഒരു നാളും പിരിയാതെ എന്നുള്ളം കവർന്നൊരു
അരുമസഖി നീയെൻ ജീവനല്ലേ

ആരാരും കാണാതെ കുറുനിര തഴുകുമ്പോൾ
ഇണങ്ങി ഒതുങ്ങുമെൻ ഓമൽക്കിളി
പ്രണയത്തിൻ തൂവലാൽ എൻ മനമുണർത്തി
ആത്മസഖീ നീയെൻ ജീവനല്ലേ
 

ഗാനശാഖ

മുല്ലപ്പൂ മോളാണ്

 

മുല്ലപ്പൂമോളാണ് റോസാപ്പൂവിൻ നിറമാണ്
തേനൂറും കിളിമൊഴിയാണ്
കാണാൻ മൊഞ്ചുള്ള പെണ്ണാണ്
എന്റെ കരളിനുള്ളിലെ കുളിരാണ്
ഞാനെന്നും ആശിച്ച പെണ്ണാണ്
ഇന്ന് എന്റേതല്ലാത്ത മോളാണ്
ഉള്ളിലെന്നോടിഷ്ടമുള്ള പെണ്ണാണ്

ഞാനെന്നും കാണും പെണ്ണിനു സുന്ദരമാം നീലക്കണ്ണ്
സ്വപ്നത്തിൽ വന്നവളെന്നും എന്റേതാണെന്നും പറഞ്ഞ്
മിഴി രണ്ടിൽ നോക്കിയേറെ കണ്ണീരൊഴുക്കിയ പെണ്ണ്
കരളിന്റെ ഉള്ളിലെ മോഹം പെണ്ണ്
പറയാതെ വിതുമ്പിയ പെണ്ണ്
കാണുവാൻ കൊതിയെന്നു പറഞ്ഞ് ദൂതയക്കുമവൾ
പ്രണയം ഉള്ളിലൊതുക്കിയവൾ

ഗാനശാഖ

കൊഞ്ചി കൊഞ്ചി കാൽത്തള

 

കൊഞ്ചി കൊഞ്ചി കാൽത്തള കിലുക്കി
മെല്ലെ മെല്ലെ നീ അരികിൽ വന്നു
തഞ്ചി തഞ്ചി നീ ചിണുങ്ങുമ്പോൾ
എന്റെയുള്ളിൽ ചിലമ്പൊലിയായ് നീ
പനിനീരിൽ നിറകുടമേ
ചിണുങ്ങി കുണുങ്ങി നിന്നതെന്തേ നീ

മനസ്സ് കുളിരുന്ന മഴയായ് നീ
ഇശലു നിറയുന്ന ഗസലായി നീ
താളരാഗലയ ശ്രുതി നീക്കാൻ
ഇനിയെന്നു ഹൂറിയാകും നീ

മഞ്ഞു പെയ്യുന്ന രാവിൽ ഞാൻ
ചെന്നു ചേർന്നത് നിൻ മഹലിൽ
അന്നറിഞ്ഞു ഞാൻ എൻ കരളേ
മിണ്ടാതിരുന്നതിൻ പൊരുള്
എന്നാലും നീ ഉണ്മയാണെൻ കരള്

ഗാനശാഖ

പലവട്ടം കാത്തുനിന്നു ഞാൻ

 

പലവട്ടം കാത്തു നിന്നു ഞാൻ കോളെജിൻ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ
അഴകോലും പെൺ മൈനേ
കൊതിക്കുന്നു ഞാൻ നിന്നെ
ചെന്താമര വിരിയും പോലൊരു
പുഞ്ചിരി നൽകൂല്ലേ
(പലവട്ടം...)

പെൺ മനസ്സിൽ പ്രതിഷ്ഠ നേടാൻ
കൊതിച്ചതാണീ നെഞ്ചം
തകർത്തടുക്കി പെട്ടീലാക്കീല്ലേ
പൊൻ പ്രഭാതം വിടരും നേരം
കുളിച്ചു റെഡിയായ് വന്നു
കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ
ഇളിഭ്യനായി വിഷണ്ണനായി
ഏകാന്തനായ് ഞാൻ നിന്നു
(പലവട്ടം...)

ഗാനശാഖ

സൂര്യനെ കാണാതെങ്ങനെ

 

സൂര്യനെ കാണാതെങ്ങനെ വിടർന്നു
സൂര്യകാന്തികൾ നിൻ കവിളിൽ
ഈ സൂര്യകാന്തികൾ നിൻ കവിളിൽ
എന്നുമെൻ ഹൃദയാകാശത്തിൽ നിന്നെരിയുകയാണൊരു സൂര്യൻ
എൻ ഹൃദയേശ്വരനാം സൂര്യൻ
(സൂര്യനെ...)

നിദ്രയിൽ നിശയുടെ തീരത്തെങ്ങോ
നിൻ പ്രിയ സൂര്യൻ മറയുമ്പോൾ
ഒരു കിനാവിൻ നിറനിലാവായ്
വരുമവനെന്നെ പിരിയാതെ
പിരിയാനരുതാതെ
(സൂര്യനെ...)

എത്ര മനോഹരമീയനുരാഗം
ഹൃത്തിൽ പകരും ഋതുരാഗം
അരിയ താരാനിഹരം പോലെ
കരളിലുദിപ്പൂ അനുരാഗം
പ്രിയതരമനുരാഗം
(സൂര്യനെ...)

 

ഗാനശാഖ