സിനിമ റിവ്യൂ

രഞ്ജിത്തും "മദ്യ"വും പിന്നെ മദ്യത്തിന്റെ "ക്ലാസും"...

രണ്ജിതിന്റെ പുതിയ സിനിമയായ സ്പിരിറ്റ്‌ കണ്ടു.പതിവ് പോലെ പ്രത്യക്ഷത്തില്‍ പുരോഗമനം എന്ന് 'തോന്നിപ്പിക്കുന്ന' ഒരു സിനിമ. 'മദ്യവിമുക്തമായ നാടി'ന് വേണ്ടി പ്രയത്നിക്കുന്ന സിനിമ.എന്നാല്‍ അതിലൂടെ കുത്തിവെക്കുന്ന മറ്റു സാമൂഹ്യ ''വിഷങ്ങള്‍'' കാണാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു.

സിംഹാസനം - ക്ലീഷേകളുടെ പെരുങ്കളിയാട്ടം.

Submitted by nanz on Sat, 08/11/2012 - 12:07

ഷാജി കൈലാസ് സംവിധാനം ചെയ്ത “ആറാം തമ്പുരാൻ, നരസിംഹം, താണ്ഡവം” പിന്നെ ജോഷി സംവിധാനം ചെയ്ത ‘നാടുവാഴികൾ’, ‘ലേലം’ തുടങ്ങിയ സിനിമകളൊന്നും കണ്ടിട്ടില്ലാത്തവർ ഇനി അതോരോന്നും കണ്ടു പണവും സമയവും മിനക്കെടുത്തണമെന്നില്ല. ഇതെല്ലാത്തിനേയും ചേർത്തരച്ച് ഒരൊറ്റ സിനിമയാക്കി (അഞ്ചു സിനിമകൾ ഒറ്റ ഡിവിഡിയിൽ എന്ന പോലെ) ഷാജി കൈലാസ് നമുക്ക് 2012ൽ വിളമ്പിത്തരുന്നുണ്ട്. തിയ്യറ്ററിലെ ചുമരും പിളർന്നും വരുന്ന ആ സംഹാര മൂർത്തിക്ക് “സിംഹാസനം” എന്നാണ്  പുതിയ പേർ.

Contributors

നന്മ നിറഞ്ഞ ആകാശം - ആകാശത്തിന്റെ നിറം

നിറങ്ങൾ മാറിമാറി വാരിയണിയുന്ന ആകാശത്തിന്റെ വർണപ്പൊലിമയിൽ ജീവിതത്തിന്റെ വെൺമേഘങ്ങളെ ചാലിച്ചെടുത്തതാണ് ശരിക്കും 'ആകാശത്തിന്റെ നിറം'. മനുഷ്യൻ നന്മയുടെ ആകാശം തന്നെയാണ്. പക്ഷെ, പൊട്ടക്കിണറ്റിലെ തവളയെപ്പോലെ അവനവന്റെ ചെറിയ ഭൂമിയിൽ നിന്ന് കാണുന്ന ചെറിയ ആകാശം മാത്രമാണ് സത്യമെന്ന് കരുതും. നന്മയും സ്നേഹവും കാരുണ്യവും ദയയും കലർന്ന ആ 'വലിയ ആകാശം' കാണുമ്പോഴായിരിക്കാം തിരിച്ചറിയുക, ഈയാകാശത്തിന്റെ പാതി തന്നെയായിരുന്നു താനെന്ന്. പിന്നെ തന്റെ പാതിയോട് ചേരാനുള്ള വെമ്പലായിരിക്കും.

ഓർമ്മ മാത്രം-സിനിമാറിവ്യു

Submitted by nanz on Mon, 07/30/2012 - 22:15

മധു കൈതപ്രം എന്ന സംവിധായകനെ മലയാളം തിരിച്ചറിയുന്നത് ഒരു സംവിധായകന്റെ ഏറ്റവും നല്ല ആദ്യചിത്രമെന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് “ഏകാന്തം” എന്ന ചിത്രത്തിനു 2006 ല്‍ ലഭിച്ചപ്പോഴാണ്. തിലകനും അന്തരിച്ച മുരളിയും പ്രധാന വേഷങ്ങളിലഭിനയിച്ച ഏകാന്തം നല്ല നിരൂപക ശ്രദ്ധ നേടിയെങ്കിലും തിയ്യറ്ററുകളില്‍ കാണാന്‍ പ്രേക്ഷകനു സാധിച്ചില്ല. 2009ല്‍ റിലീസ് ചെയ്ത ‘മധ്യവേനല്‍” എന്ന ചിത്രം പ്രേക്ഷക സമ്മതി നേടുകയുണ്ടായില്ലെങ്കിലും നിരൂപകരുടെ ഇഷ്ടം നേടുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

Contributors

ബാങ്കോക്ക് സമ്മർ-സിനിമാറിവ്യു

Submitted by nanz on Thu, 07/26/2012 - 22:32

വജ്രം എന്ന മമ്മൂട്ടീ ചിത്രത്തിലൂടേയാണ് തൃശ്ശൂര്‍ സ്വദേശികളായ പ്രമോദ് പപ്പന്‍ എന്നീ സഹോദരന്മാര്‍ മലയാള സിനിമയില്‍ സ്വതന്ത്രരാവുന്നത്. മുന്‍പ് ‘ലെന്‍ സ് മാന്‍‘ എന്ന ബ്രാന്‍ഡ് നെയിമില്‍ കേരളത്തില്‍ ആസിഡ് വാഷ് എന്ന സ്റ്റൈലില്‍ വ്യത്യസ്ഥ ഷര്‍ട്ടുകള്‍ വ്യാപാരം ചെയ്ത് പിന്നീട് മലയാള സിനിമകളിലെ നായകന്മാരെ സ്റ്റൈല്‍ ഷര്‍ട്ടുകള്‍ അണിയിപ്പിച്ചുമാണ് ‘ലെന്‍സ്മാന്‍‘ സഹോദരന്മാരായ പ്രമോദ് - പപ്പന്റെ രംഗപ്രവേശം.

Contributors

ചാപ്പാ കുരിശ്-സിനിമാറിവ്യു

Submitted by nanz on Tue, 07/17/2012 - 22:29

2011 ല്‍ വലിയ സാമ്പത്തിക വിജയവും പ്രേക്ഷകരെ തൃപ്തിപ്പെടൂത്തുകയും ചെയ്ത “ട്രാഫിക്” എന്ന സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ഒരു പിടി പുതിയ സാങ്കേതികപ്രവര്‍ത്തകരേയും താരമൂല്യം ഇല്ലാത്ത അഭിനേതാക്കളേയും അണിനിരത്തിയ പുതിയ ചിത്രമായ “ചാപ്പാക്കുരിശ്” മലയാളത്തിലെ കൊമേഴ്സ്യല്‍ സിനിമയിലെ മറ്റൊരു വ്യത്യസ്ഥ ചിത്രം കൂടിയാണ്. ട്രാഫിക് എന്ന നോണ്‍ ലീനിയര്‍ ചിത്രത്തിന്റെ വിജയം അത്തരം ട്രീറ്റുമെന്റുകളെ അനുകരിക്കുന്ന തരത്തില്‍ കുറച്ച് ചിത്രങ്ങളെ ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്.

Contributors

മുല്ലമൊട്ടൂം മുന്തിരിച്ചാറും - സിനിമാ റിവ്യൂ

Submitted by nanz on Tue, 07/17/2012 - 10:56
Mullamottum mundiricharum poster

നീഷ് അൻ വർ എന്ന ചെറുപ്പക്കാരൻ സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണ് “മുല്ലമൊട്ടും മുന്തിരിച്ചാറും” നവാഗതനായ ബിജു കെ ജോസഫ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൽ നല്ല നടനെന്ന് ഖ്യാതിയുള്ള ഇന്ദ്രജിത് നായകനാകുന്നു,ഒപ്പം തിലകൻ, മേഘ്നാരാജ്, അനന്യ, അശോകൻ, ടിനി ടോം തുടങ്ങിയവരും അഭിനയിക്കുന്നു. ‘ഗ്രാമീണ നന്മയുടെ സൌന്ദര്യക്കാഴ്ച” എന്ന തലക്കെട്ടോടെ വന്ന ഈ ചിത്രം ഗ്രാമീണമായ അന്തരീക്ഷത്തിലെ പ്രണയവും ജീവിതവും പറയുന്നു എന്നാണ് വെപ്പ്. പക്ഷെ നിരവധി തവണ കണ്ടുമടുത്ത സന്ദർഭങ്ങളും സംഭാഷണങ്ങളും നായക വേഷവുമായി രണ്ടേമുക്കാൽ മണിക്കൂറോളം പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്.

Contributors

കളക്റ്റർ-സിനിമാറിവ്യു

Submitted by nanz on Sun, 07/15/2012 - 22:22

കൊച്ചി നഗരം എന്നും സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്, ക്രിമിനലിസത്തിന്റെയും കൊട്ടേഷന്റേയും , മറ്റു മാഫിയകളുടേയും ‘പുണ്യഭൂമി’യായാണ് പലപ്പോഴും കൊച്ചി നഗരം മലയാള സിനിമയില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത് (ഈയിടെയായി അത് മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമായിട്ടുണ്ട്) എ ക്യൂബ് പ്രൊഡക്ഷന്‍സ് & വൈ വൈ സിനിമാക്സിന്റെ ബാനറില്‍ അബ്ദുള്‍ അസീസും വി വി സാജനും നിര്‍മ്മിച്ച് അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത “കലക്ടര്‍” എന്ന (രണ്ട് വര്‍ഷം മുന്‍പേ നിര്‍മ്മിച്ച) പുതിയ സിനിമയിലും കഥ മറ്റൊന്നുമല്ല.

Relates to
Contributors

ഫിലിം സ്റ്റാർ - സിനിമാറിവ്യു

Submitted by nanz on Sat, 07/14/2012 - 22:15

അതിഭാവുകത്വം നിറഞ്ഞ സ്ക്രിപ്റ്റ്, കലാത്മകതയില്ലാത്ത സംവിധാനവും സാങ്കേതിക പ്രകടനവും, അഭിനേതാക്കളുടെ എക്കാലത്തേയും മോശം പ്രകടനം എന്നിവയാല്‍ തികച്ചും അമേച്ചര്‍ ആയ ഒരു സിനിമാ സൃഷ്ടിയാണ് എസ്. സുരേഷ് കുമാര്‍ തിരക്കഥയൊരുക്കി സജ്ജീവ് രാജ് നിര്‍മ്മാണ പങ്കാളിയും സംവിധാനവും നിര്‍വ്വഹിച്ച “ഫിലിം സ്റ്റാര്‍” എന്ന കലാഭവന്‍ മണി ദിലീപ് ചിത്രം.

Contributors