സിനിമ റിവ്യൂ

റിവ്യൂ ...തട്ടത്തിൻ മറയത്ത്

Submitted by Anjo on Mon, 07/09/2012 - 08:07

ഇപ്പോഴത്തെ യുവത്വത്തിന്റെ ബ്രാന്‍ഡ്‌ അമ്പാസിഡർ ആയ ഫെയിസ്ബുക്കില്‍ തലകുത്തി മറിയുന്ന 'യുവതീ -യുവാക്കള്‍' ഇറങ്ങുന്നതിനു മുന്നേ സൂപ്പര്‍ ഹിറ്റ്‌ ആക്കിയ , ഇറങ്ങിയതിനു ശേഷം മെഗാ ഹിറ്റ്‌ ആക്കിയ അസുലഭ പ്രണയ കാവ്യം 'തട്ടത്തിന്‍ മറയത്ത്' കാണാന്‍ പോകുന്നവരോട് ഒരു ചോദ്യം . നിങ്ങള്‍ ഇതിന്റെ Trailor,song video എന്നിവ youtube ഇലോ മറ്റോ കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതുമതി.നിങ്ങളുടെ വിലയേറിയ 2 മണിക്കൂര്‍ വേറെ എന്തിനെങ്കിലും വിനിയോഗിക്കാം .

സോൾട്ട് & പെപ്പർ -സിനിമാറിവ്യു

Submitted by nanz on Sun, 07/08/2012 - 22:07

ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്.

Contributors

3 കിംങ്ങ്സ് -സിനിമാറിവ്യു

Submitted by nanz on Thu, 07/05/2012 - 22:07

നിരവധി വര്‍ഷങ്ങള്‍ പരസ്യകലാരംഗത്തും പിന്നീട് സിനിമാ രംഗത്തും പ്രവര്‍ത്തിച്ച വി കെ പ്രകാശ് എന്ന സംവിധായകനു വിശേഷണങ്ങള്‍ ഒരു പാടുണ്ട്. മലയാള സിനിമയില്‍ സാങ്കേതികത്തികവും പുതുമകളും കൊണ്ടു വന്ന ഡയറക്ടര്‍ എന്നൊരു ക്രെഡിറ്റും വി കെ പ്രകാശ് എന്ന വി കെ പിക്കു കൊടുക്കാം. മാത്രമല്ല, സിനിമാരംഗത്തേക്ക് വന്നതിനു ശേഷം അദ്ദേഹം ചെയ്ത സിനിമകള്‍ ഒട്ടുമിക്കതിനും പിന്നീട് ചരിത്രത്തിലേക്ക് കുറിച്ചു വെക്കാവുന്ന പ്രത്യേകതകളുമുണ്ട്. ‘പുനരധിവാസം’ എന്ന തന്റെ മലയാള ചിത്രം സൌത്ത് ഇന്ത്യയിലെ ആദ്യത്തെ ഡോള്‍ബി ഡീജിറ്റല്‍ സിനിമയാണേന്ന് വികെപി അവകാശപ്പെടുന്നു.

Contributors

നമ്പർ 66 മധുരബസ്സിന്റെ ഒരു പോക്ക്

Submitted by nanz on Tue, 07/03/2012 - 11:07

പകൽ, നഗരം, ആയുധം, വൈരം,  ബെസ്റ്റ് ഓഫ് ലക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് എം എ സംവിധാനം ചെയ്യുന്ന ചിത്രമാണ് “നമ്പർ 66 മധുര ബസ്സ്”. തന്റെ മുൻ ചിത്രമായ വൈരത്തിനു ശേഷം തമിഴ് നടൻ പശുപതി വീണ്ടും നായകനാവുകയും ബോളിവുഡ് നടൻ, സംവിധായകൻ, തിയ്യറ്റർ ആർട്ടിസ്റ്റ്  മകരന്ദ് ദേശ്പാണ്ഡേ മറ്റൊരു പ്രധാന വേഷത്തിൽ വരുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ഒപ്പം തിലകൻ, ജഗതി, ശ്വേതാ മേനോൻ, പത്മപ്രിയ, മല്ലിക എന്ന നീണ്ടൊരു താരനിര തന്നെ ഈ ചിത്രത്തിനുണ്ട്.

ഉസ്താദ് ഹോട്ടലിലെ മൊഹബ്ബത്ത്

അന്നം വയറിന്റെയും ചിലപ്പോഴൊക്കെ മനസ്സിന്റെയും വിശപ്പകറ്റാം. അന്നത്തിന് ആത്മാവിന്റെ കൂടി വിശപ്പകറ്റാമെന്ന് തെളിയിക്കുകയാണ് വെറും 'അന്നപ്പടം'  മാത്രമാകാതിരുന്ന ഉസ്താദ് ഹോട്ടൽ. ജീവന്റെ ആധാരങ്ങളിൽ ഒന്നായ ആഹാരത്തിന്റെ വിവിധ ഭാവാധികളിൽ ഒരുക്കിയ ഉസ്താദ് ഹോട്ടലിലെ മെനുവിൽ രുചിയൂറുന്ന വിഭവങ്ങൾ നിരവധിയാണ്.

ചേരുവകൾ ചേ‌ർന്ന കഥക്കൂട്ട്
************************

വയലിൻ-സിനിമാറിവ്യു

Submitted by nanz on Sun, 07/01/2012 - 22:01

ഹൃദയത്തില്‍ തൊടുന്ന സിനിമകളെ നെഞ്ചിലേറ്റിയിരുന്ന പ്രേക്ഷകര്‍ സിബി മലയില്‍ എന്ന സംവിധായകനേയും ആദരിച്ചിരുന്നു. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗ്യാരണ്ടി അന്ന് സിബി മലയില്‍ എന്ന സംവിധായകനുണ്ടായിരുന്നു. പക്ഷെ, സിബി മലയില്‍ എന്ന സംവിധായകനെ തന്റെ ആദ്യകാല ചിത്രങ്ങളുടെ പേരിലായിരിക്കും നിലവില്‍ മലയാളി ഓര്‍ക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ സംവിധാനപാടവം കാണിക്കാനുള്ള സിനിമകളൊന്നും സിബി മലയില്‍ ചെയ്തിട്ടില്ല.

Relates to
Contributors

Wine is bottled poetry! ചിയേര്‍സ് സ്പിരിറ്റ്‌!!

രണ്ടെണ്ണം അടിക്കാതെ കുറിക്കുന്നതാണ്. തെറ്റുകുറ്റങ്ങള്‍ മാപ്പാക്കണം. 'സ്പിരിറ്റ്‌' കണ്ടതിന്റെ വെള്ളിവെളിച്ചത്തില്‍ രണ്ടു മുന്നറിയിപ്പുകള്‍ കൂടി. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പുകവലിയും അങ്ങനെ തന്നെ. മറക്കല്ലേ കോണ്ടം നല്ലതിന് ..!

 

Contributors

അമല്‍ നീരദ് ന്യൂവേവ് അരച്ചുണ്ടാക്കിയ വിധം സ്ലോ മോഷനില്‍

മച്ചു, ദേ ഇതാണ് ഞങ്ങ പറഞ്ഞ 'ന്യൂ വേവ് പടം" !  തുടക്കം മുതല്‍ ഒടുക്കം വരെ ന്യൂ വേവിന്റെ അയ്യര്കളി. ഓരോ ഷോട്ടിലും സീനിലും ഫ്രെയിമിന്റെ മുക്കിലും മൂലയിലും വരെ ന്യൂവേവ് റ്റ്സുനാമി പോലെ തള്ളികയറി വരുന്നു. സ്ലോ മോഷന്‍സ്,  ക്ലോസ് അപ്പ്‌ , ചുമ്മാ മിണ്ടാതിരിക്കല്‍ , ശബ്ദം താഴ്ത്തിയുള്ള ഡയലോഗ് ഡെലി'വെറി', കാണുന്നവര്‍ ചിരിക്കണം എന്നൊട്ടും നിര്‍ബന്ധം ഇല്ലാതെയുള്ള 'തമാശ' പറച്ചില്‍... ആവോളം വെടിവെപ്പ്..

Contributors

പാലേരി മാണിക്യത്തെ കുറിച്ചുള്ള എന്‍റെ ചിന്തകള്‍

എ.വി.എ - വര്‍ണ്ണചിത്രയുടെ ബാനറില്‍, കെ.വി അനൂപ്‌, സുബൈര്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ച്‌ രഞ്ജിത്ത്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ടി.പി രാജീവന്റെ ഒരു കുറ്റാന്വേഷണ നോവലാണ് ഈ ചിത്രത്തിന് ആധാരം. ടി.പി രാജീവന്റെ നാടായ പാലേരിയില്‍ നടന്ന ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ കഥയൊരുക്കിയിരിക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ രഞ്ജിത്ത്‌ തന്നെയാണ്‌.