സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ്
സാമൂഹ്യ പ്രതിബദ്ധതയും സമൂഹത്തിലെ തിന്മകളോട് പോരാടുവാനുമുള്ള പ്രതികരണശേഷിയും ഒപ്പം തന്റെയൊപ്പമുള്ള സുഹൃത്തുക്കളോട് സ്നേഹവും വാത്സല്യവുമുള്ള ജിതേന്ദ്രൻ എന്ന ജിത്തുഭായിയുടെ പോരാട്ടങ്ങളുടെ കഥ.
സാമൂഹ്യ പ്രതിബദ്ധതയും സമൂഹത്തിലെ തിന്മകളോട് പോരാടുവാനുമുള്ള പ്രതികരണശേഷിയും ഒപ്പം തന്റെയൊപ്പമുള്ള സുഹൃത്തുക്കളോട് സ്നേഹവും വാത്സല്യവുമുള്ള ജിതേന്ദ്രൻ എന്ന ജിത്തുഭായിയുടെ പോരാട്ടങ്ങളുടെ കഥ.
ഓൺലൈൻ മാധ്യമത്തിലൂടെ ഏറെ പരിഹസിക്കപ്പെട്ട സന്തോഷ് പണ്ഡിറ്റിന്റെ “കൃഷ്ണനും രാധയും” എന്ന സിനിമയുടെ അത്ഭുതകരമായ വാണിജ്യ വിജയത്തിനു ശേഷം സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം.
മുൻ ചിത്രത്തിലെന്ന പോലെ ഇതിലും ഒട്ടേറെ വിഭാഗങ്ങൾ (പതിനെട്ടു വിഭാഗങ്ങൾ) സന്തോഷ് പണ്ഡിറ്റ് കൈകാര്യം ചെയ്തിരിക്കുന്നു.
ആദ്യ ചിത്രമായ ‘കൃഷ്ണനും രാധയും‘ മൂന്നു തിയ്യറ്ററുകളിൽ മാത്രം വിതരണം ചെയ്യാനെ സാധിച്ചിരുന്നുവെങ്കിലും ഈ ചിത്രം ഇരുപത്തിയൊന്ന് (21) തിയ്യറ്ററുകളിൽ വിതരണം ചെയ്തിരിക്കുന്നു.
നാട്ടിലെ ഒരു ചോക്ലേറ്റ് കമ്പനിയുടെ സെയിത്സ് റെപ്പ് ആണ് ജിതേന്ദ്രൻ എന്ന ജിത്തുഭായി. സുഹൃത്തുക്കളെ അകമഴിഞ്ഞ് സഹായിക്കുന്ന ജിതേന്ദ്രനെ എല്ലാവരും ജിത്തു ഭായി എന്നു വിളിക്കും. എന്നാൽ ജിത്തുഭായി ഒരു സർക്കാർ ഉദ്യോഗം നേടണമെന്നാണ് അച്ഛൻ ഗോപാലൻ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി പല പി എസ് സി ടെസ്റ്റുകളും ജിത്തുഭായി എഴുതുന്നുണ്ടെങ്കിലും ഒന്നിലും വിജയിക്കുന്നില്ല.
ചോക്ലേറ്റ് സപ്ലൈ ചെയ്യുന്ന ബേക്കറികളിൽ ചെന്ന് ജിത്തുഭായി തന്റെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന പ്രൊമോഷനുകളെല്ലാം എതിർ കമ്പനിയുടെ സെയിത്സ് റെപ്പ് സിനി എന്ന യുവതിക്ക് ഇഷ്ടപ്പെടുന്നില്ല. അവർ തമ്മിൽ പരസ്പരം വഴക്കടിക്കുന്നുണ്ട് ഇതിന്റെ പേരിൽ. ഇതിനിടയിൽ കമ്പനിയിലെ മറ്റൊരു ജോലിക്കാരിയായ പപ്പിക്ക് ജിത്തുഭായിയോട് ആരാധനായാണ്. ജിത്തുഭായിയുടെ മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പ്രയോഗിച്ചതുകൊണ്ട് തന്റെ ജോലി മെച്ചപ്പെട്ടതു കൊണ്ടാണ്. എന്നാൽ പപ്പിയുടെ ആരാധന തന്നോടുള്ള പ്രേമമാണെന്ന് തെറ്റിദ്ധരിച്ച ജിത്തുഭായി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. വീട്ടുകാരേയും കൂട്ടി പെണ്ണ് കാണാൻ ചെന്ന ജിത്തുഭായിയേയും കുടൂംബത്തേയും പപ്പി അപമാനിക്കുന്നു. തനിക്ക് ഇയാളോട് പ്രേമമില്ലെന്നും പ്രേമിക്കാനുള്ള സൌന്ദര്യം ജിത്തുഭായിക്കില്ലെന്നും അവൾ പറയുന്നു. അത് ജിത്തുഭായിയെ വിഷമിപ്പിക്കുന്നു.
ജിത്തുഭായിയുടെ സൌഹൃദവലയത്തിലുള്ള കൂട്ടുകാരികളിലൊരാൾക്ക് വീട്ടൂകാർ നിർബന്ധമായി വിവാഹ ആലോചന നടത്തുന്നു. എന്നാൽ പതിനേഴു വയസ്സുള്ള തനിക്ക് ഇപ്പോൾ വിവാഹം വേണ്ടെന്നും പഠിച്ച് ജോലി തേടണമെന്നുമാണ് ആഗ്രഹമെന്നും അവർ ജിത്തുഭായിയോട് പറയുന്നു. അവളുടെ വിവാഹം നടത്താതിരിക്കാനുള്ള ശ്രമങ്ങൾ ജിത്തുഭായി ചെയ്യുന്നു. ഇതിനിടയിലാണ് സ്ഥലത്തെ പുഴയിൽ നിന്നും മണൽ വാരി വിൽക്കുന്ന മണൽ മാഫിയ തലവൻ പൂഴി ഗംഗാധരനുമായി ജിത്തുഭായി ശത്രുതതിലാവുന്നത്. പുഴക്ക് സമീപത്തുള്ള ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ജിത്തുഭായി പൂഴി ഗംഗാധരനുമായി സമരം ചെയ്യുന്നു. ഗുണ്ടകളെക്കൊണ്ട് ജിത്തുഭായിയെ ഇല്ലാതാക്കാൻ ഗംഗാധരൻ ശ്രമിക്കുന്നുവെങ്കിലും കരുത്തനായ ജിത്തുഭായി അവരെ പരാജയപ്പെടുത്തുന്നു. പൂഴി ഗംഗാധരന്റെ ഗുണ്ടകളുടെ ആക്രമണമേറ്റ സിനിയുടെ സഹോദരനെ ജിത്തുഭായി സാഹസികമായി രക്ഷപ്പെടുത്തുന്നു. സിനിക്ക് ജിത്തുഭായിയോട് പ്രണയം തോന്നുന്നു.
കൂട്ടൂകാരിയുടെ വിവാഹം വീട്ടുകാർ തീരുമാനിക്കുകയും അത് നടക്കാൻ കേവലം ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നറിഞ്ഞപ്പോൾ പെൺകുട്ടി ആത്മഹത്യയോ ഒളിച്ചോടുകയോ ചെയ്യുമെന്ന് പറയുന്നു. അവളെ രക്ഷിക്കാൻ ജിത്തുഭായിയും കൂട്ടുകാരും വിവാഹത്തിന്റെ തലേന്ന് ഒളിച്ചോടാൻ തീരുമാനിക്കുന്നു. ഈ കുട്ടിയുടെ കാര്യത്തിൽ ജിത്തുഭായി കാണിക്കുന്ന താല്പര്യം സിനിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു. അതിന്റെ പേരിൽ സിനി ജിത്തുഭായിയുമായി പിണക്കിത്താലാകുന്നു. അതിനിടയിൽ പി എസ് സി പാസ്സായ ജിത്തുഭായിക്ക് ജോലിക്കുള്ള ഓർഡർ എത്തുന്നു.
വിവാഹം നിശ്ചയിക്കപ്പെട്ട കൂട്ടുകാരിയുടേ അച്ഛനും പോലീസ് ഉദ്യോഗസ്ഥരും പൂഴി ഗംഗാധരനും കൂടി ജിത്തുഭായിയെ നിയമത്തിന്റെ കുരുക്കിൽ അകപ്പെടുത്താൻ നിശ്ചയിക്കുന്നു. അതിനെതിരെ ജിത്തുഭായി ഒറ്റക്ക് പോരാടുന്നു.
- 2248 views