ശ്രീശബരീശ്വര ആദിപരാൽപ്പരാ

ശ്രീശബരീശ്വര ആദിപരാല്‍പ്പരാ (3)

ശ്രീശഹരസുതാ വീരലോകേശ്വരാ കരുണാസാഗരാ കദനവിരാമദ കമനീയരൂപയുത കലിയുഗവരദാ (2) -ശ്രീ ശബീരീശ്വര... വരഗിരിമണ്‍‍ഡന നതഹരിചന്ദന വാസവനുതദേവ ഹരിണലോചനാ വനതലനികേതനാ വനരാജവാഹനാ ആ‍ാ‍ാ ആ‍ാ‍ാ ആ‍ാ‍ാ വനതലനികേതനാ വനരാജവാഹനാ വനതുളസീ വാജിതപാവനാ‍ (2) - ശ്രീശബരീശ്വര.... (മുറുകിയ താളത്തില്‍)

   
Submitted by admin on Tue, 01/27/2009 - 22:40

ജയവിജയ

Submitted by admin on Tue, 01/27/2009 - 22:35
Name in English
Jayavijaya

1934 ഡിസംബർ 6 നു കോട്ടയത്ത് ഗോപാലൻ തന്ത്രിയുടെയും നാരായണി അമ്മയുടെയും മകനായി  ജനിച്ചു.ഇരട്ട സഹോദരൻ വിജയൻ .പതിനാറാം  വയസ്സിൽ സംഗീത പഠനം ആരംഭിച്ചു.രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാർ.പിന്നീട് സ്വാതി തിരുന്നാൾ മ്യൂസ്സിക് അക്കാദമിയിൽ നിന്നും  ഫസ്റ്റ് ക്ലാസ്സോടെ ഗാനഭൂഷണം പരീക്ഷ പാസായി.

സംഗീതം ജിവിവിതവും ജീവിതം നാദാർച്ചനയുമാക്കി മാറ്റിയ സംഗീതജ്ഞനാണു ജയവിജയന്മാർ.ഭക്തിയും  സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂർവ ഇരട്ടകളാണ് ജയ വിജയന്മാർ.ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ ജയൻ മലയാളികളുടെ പ്രിയഗായകനാണ്.


1964 മുതൽ 10 വർഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കർണ്ണാടക സംഗീതം അഭ്യസിച്ചത്.വൈക്കം മഹാദേവ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ ഡോ.ബാലമുരളീകൃഷ്ണ എത്തിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. പിന്നീട് 6 വർഷത്തോളം അദ്ദേഹത്തോടൊപ്പം സംഗീതം അഭ്യസിച്ചു. ജയനെയും വിജയനെയും “ ജയ വിജയ “ ആക്കി മാറ്റിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു.ജോസ് പ്രകാശ് അഭിനയിച്ച “പ്രിയ പുത്രൻ “ എന്ന നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജയവിജയന്മാരായിരുന്നു. നൂറുകണക്കിനു ഭക്തിഗാന ആൽബങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.

ഏകദേശം മുപ്പതോളം സിനിമകൾക്ക് സംഗീതം നൽകി 1968 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ  എന്ന മലയാള ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തിയത്.

ജയ വിജയന്മാർ സംഗീതം നൽകിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണു.ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു.എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങൾ ജയവിജയന്മാർ തന്നെ പാടിത്തുടങ്ങിയത്.ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ ശ്രീകോവിൽ നട തുറന്നൂ എന്ന ഗാനവും ഏറെ പ്രശസ്തമായി.പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.


വിജയന്റെ മരണ ശേഷം എസ് രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ മയില്‍പ്പീലിയിലെ 9 ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.1968 ൽ ഭൂമിയിലെ മാലാഖ മുതൽ മുപ്പതോളം മലയാളം തമിഴ് സിനിമകൾക്കും ജയം സംഗീതം നൽകി.


ജയനും വിജയനും ചേർന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച്  “ ചെമ്പൈ- സംഗീതവും ജീവിതവും  “എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കെ ജി ജയൻ ഇപ്പോൾ ആത്മകഥാംശം എന്ന ആത്മ കഥ എഴുതുന്നു.ജയന്റെ ഏറ്റവും പുതിയ “ തിരുവാഭരണം എന്ന ആൽബത്തിൽ സഹോദരൻ വിജയന്റെ സ്വരത്തിൽ കൂടി പാടുന്നു.


ലഭിച്ച പുരസ്കാരങ്ങൾ
സംഗീത നാടക അക്കാഡമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ “ കലാരത്നം “ ഭക്തിസംഗീത സമ്രാട്ട്,തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.


കൂടുതൽ വിവരങ്ങൾക്ക്  ഇവിടെ നോക്കുക

 

 

എം ജി ശ്രീകുമാർ

Submitted by admin on Tue, 01/27/2009 - 21:36
Name in English
MG Sreekumar
 

 1957 മെയ് 25 നു ജനനം.മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി മൂവായിരത്തിനു മേൽ ഗാനങ്ങൾ ആലപിച്ചു..1983 ഇല്‍  റിലീസ് ചെയ്ത കൂലി എന്ന
ചിത്രത്തില്‍  പരേതനായ യുവ കവി ജി ഇന്ദ്രന്റെ വരികള്‍ പാടി  ആണു ശ്രീകുമാര്‍
ചലച്ചിത്രഗാന പിന്നണി രംഗത്തെത്തിയത്. കൂലി എന്ന ചിത്രത്തില്‍
വെള്ളിക്കൊലുസോടേ,കളിയാടും അഴകേ നിന്‍ ഗാനങ്ങളില്‍ ഞാനാണാദി താളം എന്ന വരികള്‍ പാടി  സിനിമാ രംഗത്ത് തുടക്കം കുറിച്ചു..

യേശുദാസ് എന്ന ഗന്ധര്‍വ്വ ഗായകന്‍ പിന്നണി ഗാനരംഗം  വാഴുന്ന കാലത്ത്  കണ്ണീര്‍
പൂവിന്റെ കവിളില്‍ തലോടി ,നാദ രൂപിണീ പാഹിമാം തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു
ശബ്ദം മലയാളിയെ കേള്‍പ്പിച്ച ശ്രീകുമാർ ജനപ്രിയ ഗായകനാണു

ശ്രീകുമാറിന്റെ അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായര്‍ സംഗീതഞ്ജനായിരുന്നു.അമ്മ
ഹരികഥാകാലക്ഷേപക്കാരി എന്ന നിലയില്‍ പ്രശസ്ത. കരമന സ്കൂളിലും മോഡല്‍ സ്കൂളിലും
പാട്ടു ടീച്ചറായി ജോലി ചെയ്തിരുന്നു.ചേട്ടന്‍ എം ജി രാധാകൃഷ്ണന്‍ സംഗീതഞ്ജനും
സംഗീത സംവിധായകനും ആയിരുന്നു.ചേച്ചി ഡോ.ഓമനക്കുട്ടി വിമന്‍സ് കോളേജില്‍ സംഗീത പ്രൊഫസര്‍.അങ്ങനെ സംഗീതം നിറഞ്ഞു നിന്ന വീട്ടില്‍ ആണു വളര്‍ന്നത്.
ചേര്‍ത്തല ഗോപാലന്‍ നായരുടെ കീഴില്‍  ആറു വര്‍ഷം പാട്ടു പഠിച്ചു.നെയ്യാറ്റിന്‍
കര വാസുദേവന്റെ കീഴിലും കുറേ നാള്‍ പഠിച്ചു.എന്നാലും പ്രധാന ഗുരു ചേട്ടന്‍ എം
ജി രാധാകൃഷ്ണന്‍ ആയിരുന്നു.

അച്ഛനെയാണെനിക്കിഷ്ടം , ചതുരംഗം ,താണ്ഡവം,കാഞ്ചീവരം എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും മൂന്നു തവണ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

ഭാര്യ : ലേഖ

 

ഇളയരാജ

Submitted by admin on Tue, 01/27/2009 - 21:34
Name in English
Ilayaraja

 

തെന്നിന്ത്യയിലെ സംഗീതലോകത്ത് തികഞ്ഞ വ്യക്തിപ്രഭാവമുള്ള സംഗീതജ്ഞനാണ് ഇളയരാജ എന്ന ഡാനിയല്‍ രാജയ്യ. സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭ.  സിനിമാസംഗീത ത്തിലൂടെ  സിനിമാപ്രേമികളെയും സംഗീതസ്നേഹികളെയും ഒരു പോലെ തൃപ്തിപ്പെടുത്താനായി എന്നതാണ് ഇളയരാജയുടെ വിജയം. 

 തമിഴ് നാട്ടിലെ പുന്നൈപുരത്തു 1943 ല്‍ ജനിച്ചു. എസ്റ്റേറ്റ് സൂപ്പര്‍ വൈസറായ രാമസ്വാമിയാണ്  ഇളയരാജയുടെ പിതാവ്. ഇദ്ദേഹത്തിന്റെ പത്തു മക്കളില്‍  എട്ടാമനായ ഇളയരാജ നാലാം ഭാര്യ ചിന്നത്തായുടെ മകനാണ്.
സഹോദരങ്ങള്‍:  പാവലന്‍ ദേവരാജന്‍, ഭാസ്കര്‍,  ഗംഗൈ അമരന്‍(സംഗീതസംവിധായകന്‍).
സഹോദരന്റെ ഗാനമേള സംഘമായ 'പാവലാര്‍ ബ്രദേഴ്സില്‍ പാടി ക്കൊണ്ടായിരുന്നു സംഗീതത്തിലേക്ക് തുടക്കം കുറിച്ചത് .   റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കവലകള്‍ തോറും പാടിയ ചരിത്രവും ഈ സംഗീതചക്രവര്‍ത്തിക്കുണ്ട്.  

തുടര്‍ന്ന് ജോലിതേടി മദ്രാസിലേക്കു താമസം മാറി. അവിടെ 'മെല്ലി ശൈമന്നന്‍ എന്നു പേരുകേട്ട   വിശ്വനാഥന്‍, ന്ന.ര്‍. മഹാദേവന്‍, ശങ്കര്‍-ഗണേശ് ടീം എന്നിവരോടൊത്ത് സഹവാസം.  ഇത് സിനിമാ സംഗീതലോകത്തെക്കുറിച്ച് ഇളയരാജയ്ക്ക് അറിവുനല്‍കി.
സംഗീതസംവിധായകന്‍ ജി.കെ. വെങ്കിടേശിന്റെ അസിസ്റ്റന്റായി  കുറച്ചു കാലം ജോലി ചെയ്തു.
അവിടെ നിന്നു ഗിറ്റാര്‍ പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പാസായി. പാശ്ചാത്യസംഗീതത്തില്‍ ഇളയരാജക്കുള്ള താല്‍പര്യം വളര്‍ന്നു പന്തലിച്ചത്   ധന്‍രാജ് ഗുരുവിന്റെ കീഴിലുള്ള  പഠനത്തോടെയാണ്..

പഞ്ചു അരുണാചലം നിര്‍മിച്ച 'അന്നക്കിളിയിലെ ഗാനങ്ങള്‍ക്ക് ആദ്യമായി  സംഗീതം പകര്‍ന്നുകൊണ്ടാണ് സിനിമാസംഗീതത്തിലേ ക്കുള്ള അരങ്ങേറ്റം.  അതിലെ 6 പാട്ടുകളും ഹിറ്റായി. ഇളയരാജ സംഗീതം നല്‍കി  സ്വന്തമായി നിര്‍മിച്ച സിനിമയാണ്  'എന്‍ ബൊമ്മ ക്കുട്ടി അമ്മാവുക്ക. മലയാളത്തിലും തമിഴിലും നിര്‍മിച്ച ' ആറുമണിക്കൂര്‍ ആണ് മലയാളികള്‍ ആദ്യമായി കേട്ട ഇളയരാജാഗാനം.  എന്നാല്‍ മലയാളത്തില്‍ മാത്രമായി സംഗീതം നല്‍കിയ സിനിമ വ്യാമോഹം ആണ്. പാറ എന്ന മലയാളസിനിമയില്‍  അരുവികള്‍ ഓളം തുള്ളും   എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ പാടി.  ടോമിന്‍ തച്ചങ്കരിയുടെ ചിൿചാം ചിറകടി എന്ന ആല്‍ബത്തില്‍ ഇളയരാജ 'സത്യം വിശ്വൈകമന്ത്രണം എന്ന ഗാനത്തിനു ശബ്ദം നല്‍കി.


മൂന്നു ദേശീയ അവാര്‍ഡുകള്‍ - സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ.
ലതാമങ്കേഷ്കര്‍ അവാര്‍ഡ് (മധ്യപ്രദേശ് സര്‍ക്കാര്‍)
മധുര കാമരാജ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നല്‍കി.
മൂന്നാംപിറ, സാഗരസംഗമം, സിന്ധുഭൈരവി, മൌനരാഗം,  ഗീതാഞ്ജലി,  വീട്, അഗ്നിനക്ഷത്രം, അഞ്ജലി, തേവര്‍ മകന്‍ എന്നീ ചിത്രങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍.
ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കു വേണ്ടി  ഒരു മാസം കൊണ്ട് സിംഫണി രചിച്ചു.

കേരള സംസ്ഥാന അവാര്‍ഡ്
പശ്ചാത്തല സംഗീതം-കല്ലു കൊണ്ടൊരു പെണ്ണ്                                    
സംഗീത സംവിധാനം - കാലാപാനി                                      
പശ്ചാത്തല സംഗീതം - സമ്മോഹനം

ചിത്ര, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍ , ജെന്‍സി, മിന്‍മിനി, ഉണ്ണികൃഷ്ണന്‍ എന്നീ ഗായകരെ അവതരിപ്പിച്ചത് ഇളയരാജ ആണു.


കുടുംബം   
ഭാര്യ - ജീവ. 
മക്കള്‍ :കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ, ഭവതരിണി.  കളിയൂഞ്ഞാല്‍ എന്ന മലായാള ചിത്രത്തില്‍ 'കല്ല്യാണ പല്ലക്കിലേറി പ്പയ്യന്‍... എന്ന ഗാനം പാടിയത് ഭവതരിണിയാണ്.

കടപ്പാട് :മലയാള മനോരമ
 

വാർതിങ്കളുദിക്കാത്ത വാസന്ത

Title in English
varthinkaludikkatha

വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ എന്തിനീ അഷ്ടമംഗല്യം (2)
പൂമണം മായുമീ ഏകാന്തശയ്യയിൽ
പൂമണം മായുമീ ഏകാന്തശയ്യയിൽ
എന്തിനീ അനംഘമന്ത്രം
വിരൽ തൊടുമ്പോൾ പിടയുന്ന വീണേ
വിരൽ തൊടുമ്പോൾ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ വാർതിങ്കളുദിക്കാത്ത )

താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2)
കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ
ദേവനെ കാത്തു നിന്നു മാറോട് ചേർത്ത്
പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)

Raaga
Submitted by admin on Tue, 01/27/2009 - 21:27

കെ എസ് ചിത്ര

Submitted by Kiranz on Tue, 01/27/2009 - 21:25
KS Chithra-Singer
Name in English
K S Chithra
Date of Birth

ഗായിക-ചലച്ചിത്ര പിന്നണിഗാനരംഗത്ത് ദേശീയാസാന്നിധ്യമുറപ്പിച്ച ഗായിക. അയ്യായിരത്തിലധികം പാട്ടുകൾ പലഭാഷകളിലായി പാടിയ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയുടെ വാനമ്പാടി.1963ൽ തിരുവനന്തപുരത്ത് കരമനയിൽ ജനിച്ച ചിത്രയെ സിനിമാസംഗീത മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത് സംഗീത സംവിധായകനായ എംജി രാധാകൃഷ്ണൻ ആയിരുന്നു.

കേരളത്തില്‍ തിരുവനന്തപുരത്ത് വളരെ പ്രശസ്തമായ ഒരു സംഗീതകുടുംബത്തില്‍ 1963 ജൂലൈ 27 നാണ് ചിത്രയുടെ ജനനം. പിതാവ് കൃഷ്ണന്‍നായരാണ് ചിത്രയുടെ ആദ്യഗുരു. പിന്നീട് ഡോ.കെ ഓമനക്കുട്ടിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.

നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെ ചലച്ചിത്രസംഗീതലോകത്തേക്ക് കടന്നു വന്നു. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ  രജനീ പറയൂ.. ,  പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങളാണ് ചിത്രയെന്ന ഗായികയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. 

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി എന്ന ഗാനം മലയാളികൾ നെഞ്ചേറ്റി ലാളിച്ചു. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ  കണ്ണോടു കണ്ണായ, ആരാന്റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. 

 പിന്നണിഗായികയ്ക്കുള്ള ആറു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായികയാണ്  ചിത്ര .മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ചിത്രയെ തേടിയെത്തിയത് 15 തവണയാണ്. 1985- 95 കാലത്ത് ചിത്ര മാത്രമാണ് ഈ പുരസ്കാരത്തിന് അര്‍ഹയായതും.

നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങള്‍ പലവട്ടം നേടിയ ഏക ഗായികയും ചിത്ര ആണ്. ഏഴു തവണ ആന്ധ്ര സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്ക്കുളള പുരസ്കാരം ചിത്രയ്ക്ക് സമ്മാനിച്ചു. 1997 ല്‍ കലൈമാമണി പുരസ്കാരം നല്‍കിയാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രയെ ആദരിച്ചത്. 2005 ല്‍ പദ്മശ്രീ ലഭിച്ചു. ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ നന്ദനയ്ക്കുമൊപ്പം ചെന്നൈയിലെ സാലിഗ്രാമില്‍ താമസിക്കുകയായിരുന്ന ചിത്രയ്ക്ക് 2010 ഒരു ദുരന്തവർഷമായിരുന്നു. ദുബായിൽ ഒരു സംഗീതപ്രോഗ്രാമിനിടെ ചിത്രയുടെ  മകൾ നന്ദന നീന്തൽക്കുളത്തിൽ മരണപ്പെട്ടു. തുടർന്ന് സംഗീതരംഗത്തു നിന്നും ഏകദേശം ഒരു വർഷക്കാലം അകന്നു നിന്നിരുന്നെങ്കിലും സഹപ്രവർത്തകരുടെ നിർബന്ധം മൂലം വീണ്ടും സംഗീതരംഗത്തേക്ക് മടങ്ങി വന്നു.