ജന്മ ജന്മാന്തര

Title in English
Janma janmanthara

ജന്മാന്തര സുകൃതമടയാൻ
നിമിഷമെങ്കിലും നീ തരൂ
കറുകനാമ്പിലെ നിമിഷമീ ഞാൻ
ഗഗനം വളർത്തും ബിന്ദു ഞാൻ
നിന്നിലെ നിറമാം മഴവിൽക്കൊടിയെ
മറക്കരുതേ നീഹാരമേ
നിന്നാത്മദാഹമെൻ ചിറകുകളല്ലേ
മാഞ്ഞു പോകിലും മറക്കുമോ (ജന്മ..)
 
 
ഓർമ്മകൾ തൂർന്നുലയും
കന്നൽമിഴിയിൽ
തിളങ്ങി രാഗാർദ്ര നീലിമ
ഹൃദയം ശാന്തിയിൽ മുഴുകട്ടെ
ഒരുമയിൽ ഇരുമെയ്യും അലിയട്ടെ (ജന്മാ..)

വിരഹിണി രാധ

Title in English
virahini radha

വിരഹിണി രാധ ഈ രാധ
ആരാധിക ഈ രാധ
കോലക്കുഴലിനെ തൊട്ടു തൊട്ടുണർത്തും
കോമളാംഗുലികളാലെ
പീനപയോധരലാളനമേകിയ
പരമാനന്ദം എനിക്കഞ്ജാതം ( വിരഹിണി...)
 
കാമശരങ്ങളാൽ മെയ് മുറിയുകിലും
രാസകേളിയിലലിഞ്ഞൂ
ഗോപികമാർ കാട്ടും നാണമുണർത്തിയ്യ
പരിഹാസവും എനിക്കഞ്ജാതം (വിരഹിണി..)
 

മുത്തിനു വേണ്ടി

Title in English
muthinu vendi

മുത്തിനു വേണ്ടി മുങ്ങാംകുഴി
മുക്കിളിയിട്ടൂ ഞാൻ
ചിപ്പിയിൽ നിന്നുണർന്ന നിൻ
പുഞ്ചിരി കണ്ടൂ ഞാൻ (മുത്തിനു...)
 
 
ഓളമിടും ചോലകളിൽ ഓടമുളം കാടുകളിൽ (2)
ലോലലോലം വീശി നടന്നൂ ഞാൻ
ആരോമൽ കല്പനയാൽ നീ വളരുമ്പോൾ
അഴകിനെഴുമാഴം ഞാൻ
അറിഞ്ഞേൻ അറിഞ്ഞേൻ അറിഞ്ഞേൻ (മുത്തിനു..)
ചഞ്ച ലതാമഞ്ജിമയായ്
ചാരുലതാശീലവുമായ് (2)
ചാരുനൃത്തമാടിയലഞ്ഞൂ നീ
നിന്നുള്ളിൽ തേനരയിൽ
പ്രേമമുണർന്നൂ
കരകവിയും കനിവിൽ ഞാൻ
അലിഞ്ഞേൻ അലിഞ്ഞേൻ അലിഞ്ഞേൻ (മുത്തിനു...)

പാദപൂജാ

Title in English
paadapooja

പാദപൂജാ മലരായി  നിന്റെ ചേവടിയിൽ  പാറി വീഴുന്നു
കൊട്ടിയടച്ച നിൻ കോവിലിൻ വാതിലിൽ
പൊട്ടിക്കരഞ്ഞു ഞാൻ വീഴുന്നു (പാദപൂജ..)
 
പാപത്തിൻ  മുൾക്കിരീടം തകർന്നല്ലോ
പശ്ചാത്താപത്തിൻ തപ്ത ബാഷ്പം നീയണിഞ്ഞല്ലോ (2)
കാലമാം ശ്രീരാമന്റെ കാലടിപ്പൊടിയേൽക്കേ
താപസകന്യയായ് നീയുണർന്നല്ലോ (പാദപൂജ..)
 
 
കാലചക്രം തിരിയുമ്പോൾ കദന മേഘം കൊടും
കാറ്റടിച്ചു ദൂരെ ദൂരെ പറന്നു പോകും (2)
ഏതു വേനൽ ചൂടുകാറ്റും മറഞ്ഞു  വീണ്ടും
വേണുഗാനം ഊതിയെത്തും മാധവമാസം (പാദപൂജ..)
 
 

മഞ്ഞിൻ യവനിക

Title in English
manjin yavanika

മഞ്ഞിൻ യവനിക നീങ്ങി
മലർ മാസ സുന്ദരിയൊരുങ്ങീ
മഴവില്ലിൻ മയിൽപ്പീലി വിടർത്തി കാലം
മയൂര നൃത്തം തുടങ്ങീ (മഞ്ഞിൻ..)
ആ...ആ....ആ...
 
മയൂരനൃത്തം ശുഭനൃത്തം (2)
 
വിൺ‌താരയെ മുടിയിൽ ചൂടി മാറിൽ
മന്ദാരമണിമലയാടീ (2)
കോകിലസ്വരത്തിനാൽ പാടി
കാലം  വാസന്ത രാസലീലയാടീ (2)
 
മയൂരമയൂര മയൂരനൃത്തം
മധുമാസ സംഗീത ശില്പം (മഞ്ഞിൻ..)
 
 
വനപുഷ്പവും വണ്ടും കൂടി മുന്നിൽ
രതിമന്മഥ നൃത്തമാടി (2)
കാനനച്ഛായകൾ തോറും പുഷ്പ
കാലം തൻ പ്രേമലീലയാടി (2)
താനം തനന്നന താനം തനനന താനം തനനന തന്താന (2)
 

കണ്ണീർമഴയത്ത്

Title in English
kanneer mazhayathu

കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)
നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ
ലോകമേ........നിൻ ചൊടിയിൽ ചിരികാണാൻ
കരൾ വീണമീട്ടി പാട്ടു പാടാം (കണ്ണീർ)

പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ...(2)
കടലിൻ പുഞ്ചിരി പൊൻ‌തിരമാല മണ്ണിൻ പുഞ്ചിരി പൂവ് (2)
കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി
വർണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീർമഴയത്ത്)

Film/album

സാഗർ ഏലിയാസ് ജാക്കി

Title in English
Sagar Alias Jackey
വർഷം
2009
അനുബന്ധ വർത്തമാനം

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ സാഗർ ഏലിയാസ് ജാക്കി യുടെ പുനരാവിഷ്കാരം

Cinematography
Choreography
Submitted by Achinthya on Tue, 02/17/2009 - 20:59

ഇത് അഴക്

Title in English
ithu azhaku

ഇത് അഴക് അഴക്

സ്വർഗ്ഗത്തിനിതു കതക്

നല്ല ചെല്ല ചെല്ല ചിറകുള്ള ചിന്നചിന്നക്കനവിനു

പതിനേഴാണല്ലോ വയസ്സ്

മണിമുത്തുമുത്തു കിലുങ്ങുന്ന കൊച്ചുകൊച്ചു ചിറകുമായ്

തൊട്ടുതൊട്ടുയെന്റെ മനസ്സ്

ഹേയ് എന്നോടു കൂടെ നീയും പോരാമോ ദൂരേ

മാനത്തെ കൊട്ടാരത്തിൽ മാലേയ കൂടാരത്തിൽ പോരാമോ ദൂരേ (2) [ഇത് അഴക്...]

ചുട്ടുപൊള്ളും വേനൽ മുട്ടിമുട്ടി വിളിച്ചു

ചാറ്റൽമഴപ്പെണ്ണിൻ ജാലകങ്ങൾ

തൊട്ടടുത്തു നിൽക്കും സുന്ദരന്റെ കണ്ണിൽ

കുഞ്ഞു കുഞ്ഞു നിനവിൻ പൂന്തിരകൾ

മഞ്ഞണിഞ്ഞ പൂവേ നീ ചിരിക്ക്

എന്റെ നെഞ്ചിനുള്ളിൽ സ്നേഹം നീ വിരിക്ക്

Year
2010

കെടാമംഗലം സദാനന്ദൻ

Submitted by mrriyad on Tue, 02/17/2009 - 13:21
Name in English
Kedamangalam Sadanandan

കെടാമംഗലം സദാനന്ദന്‍ കഥാപ്രസംഗ രംഗത്തെ മുടി ചൂടാ  മന്നന്‍ ആയിരുന്നു.എന്നാല്‍
മലയാള സിനിമാരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു
കഴിഞ്ഞിരുന്നു.
1952ലായിരുന്നു അദ്ദേഹം മലയാള സിനിമയില്‍ എത്തുന്നത്.പ്രേം നസീര്‍ നായകനായ
മരുമകള്‍ എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം.മരുമകള്‍ പ്രേം
നസീറിന്റെയും സദാനന്ദന്റെയും ആദ്യ ചിതരം ആയിരുന്നു.ഇതിലെ ചില ഹാസ്യ രംഗങ്ങള്‍
എഴുതിയതും സദാനന്ദന്‍ ആയിരുന്നു.
നടി രാഗിണി ആദ്യമായി നായിക ആയ തസ്കര വീരന്‍ ആയിരുന്നു രണ്ടാമത്തെ
ചിത്രം.നായികയുടെ അച്ഛന്റെ വേഷം അദ്ദേഹം ഭംഗിയാക്കി
സേവാ ഫിലിംസിന്റെ അരപ്പവന്‍ (1961) എന്ന ചിത്രത്തില്‍ അഭിനയിച്ചതിനോടൊപ്പം
അതിലെ ഗാനങ്ങളും അദ്ദേഹം എഴുതുകയുണ്ടായി.ഇതിലെ " വാടിക്കരിയുന്ന പൂവേ നിന്റെ
വാസന തീരുകയില്ലേ " എന്ന ഗാനം മലയാളികള്‍ മത്സരിച്ച് പാടി നടന്ന പാട്ട്
ആയിരുന്നു.
അഭിനയം ,ഗാന രചന എന്നിവക്കു പുറമേ 12 ചിത്രങ്ങള്‍ക്ക് അദ്ദേഹം
തിരക്കഥയെഴുതി.മധു ഡബിള്‍ റോളില്‍ അഭിനയിച്ച  വിപ്ലവകാരികള്‍,പ്രതികാരം,സെന്റ്
തോമസ് തുടങ്ങിയവ  അവയില്‍ ചിലതാണു.

മലയാളത്തിനു പുറമേ തമിഴിലും അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചു.തുടര്‍ച്ചയായി 150
ദിവസം തിയേറ്ററുകളില്‍ ഓടിയ " കൈ രാശി" അദ്ദേഹത്തിന്റേതാണു.ഈ സിനിമ പിന്നിട്
ജൂല എന്ന പേരില്‍ ഹിന്ദിയിലും എടുത്തു.

ഗുരു ഗോപിനാഥിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചതിനു ശേഷം അദ്ദേഹം നാടകത്തിലും വേഷം
ഇട്ടു.സന്ദേശം  മലയാളത്തിലെ ആദ്യത്തെ നൃത്ത നാടകം ആയിരുന്നു.

പിന്നീടാണു കഥാ പ്രസംഗ രംഗത്തേക്ക് അദ്ദേഹം വരുന്നത്.അദ്ദേഹത്തിന്റെ " രമണന്‍"
3602 വേദികള്‍ പിന്നിട്ടിരുന്നു.

നാല്പതോളം ചിത്രങ്ങളില്‍ അദ്ദെഹം വേഷമിട്ടു.എങ്കിലും സിനിമാലോകത്തെ കാളും
അദ്ദേഹത്തിനു സംതൃപ്തി ലഭിച്ചത് കഥാപ്രസംഗ രംഗത്തു നിന്നായിരുന്നു.
കഥാ പ്രസംഗരംഗത്തെ ഏറ്റവും വലിയ നേട്ടമായ കഥാപ്രസംഗ അക്കാദമിയുടെ
രൂപീകരണത്തില്‍ അദ്ദേഹം നിസ്തുലമായ പങ്കു വഹിച്ചിട്ടൂണ്ട്.കേരള
സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സര്‍ ആയിരുന്നു.നിരവധി അവാര്‍ഡുകളും
അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

2008 ഏപ്രില്‍ 13 നു ഞായറാഴ്ച്ച  അദ്ദേഹം അന്തരിച്ചു.ശ്വാസകോശാര്‍ബ്ബുദം
ആയിരുന്നു.

കേരളത്തില്‍ സാംബശിവനു ശേഷം ഏറ്റവുമധികം സ്റ്റേജുകളില്‍ കഥ പറഞ്ഞിട്ടുള്ള
കാഥികനാണ് കെടാമംഗലം. ചങ്ങമ്പുഴയുടെ രമണന്‍, കര്‍ണന്‍, കുമാരനാശാന്റെ
ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, വള്ളത്തോളിന്റെ മഗ്ദലന മറിയം, വിക്ടര്‍
ഹ്യൂഗോയുടെ ചിരിക്കുന്ന മനുഷ്യന്‍, സ്വന്തം കഥകളായ അവന്‍ വീണ്ടും ജയിലിലേക്ക്‌,
അഗ്നിപരീക്ഷ, അഹല്യ, അഗ്നിനക്ഷത്രം, അമ്മ, മനയും മാടവും, അങ്കക്കളരി തുടങ്ങിയവ
പ്രശസ്‌ത കഥകളാണ്‌.
തസ്കരവീരന്‍, മരുമകള്‍, ലില്ലി, ചതുരംഗം, ഉമ്മിണിത്തങ്ക, അരപ്പവന്‍ തുടങ്ങി
മുപ്പത്തിരണ്ടോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്‌. 12
തിരക്കഥകളെഴുതി. നൂറോളം സിനിമകള്‍ക്ക്‌ ഗാനരചന നടത്തി.

ആറ് പതിറ്റാണ്ടിലേറെ കഥാപ്രസംഗ വേദിയിലെ സാന്നിധ്യമായിരുന്ന കെടാമംഗലം 15,000
ലധികം വേദികളില്‍ കഥ അവതരിപ്പിച്ചിട്ടുണ്ട്. 2007 മേയ്‌ 10നാണ്
ഏറ്റവുമൊടുവില്‍ വേദിയില്‍ കഥയവതരിപ്പിച്ചത്. സ്വന്തം നാടായ പറവൂരിലെ
ടൗണ്‍ഹാള്‍ വേദിയില്‍ നടത്തിയ കഥാപ്രസംഗം കഥാപ്രസംഗത്തോടുള്ള വിടപറച്ചില്‍
കൂടിയായിരുന്നു.

കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്‌, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ
കലാരത്നം ബഹുമതി, സാഹിത്യ ദീപികയുടെ കലാതിലകം അവാര്‍ഡ്‌, വി. സാംബശിവന്‍
ഫൗണ്ടേഷന്റെ സാംബശിവന്‍ ധന്യകേരള പ്രവീണ്‍ പുരസ്കാരം, ടി.എ. മജീദ്‌ അവാര്‍ഡ്‌
എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
കെ.വി. പൊന്നമ്മയാണ്‌ ഭാര്യ. ...