കാഫി-ഥാട്ട്
- Read more about കാഫി-ഥാട്ട്
- Log in or register to post comments
- 1779 views
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം
കടലല പോലും ആയിരം വെൺ നുരകൈകളാൽ
കരയേ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും
മനമോടേ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്‌മരുഭൂമിയാകും