വൈഡ്യൂര്യഖനികൾ

വൈഡൂര്യഖനികൾ പെറ്റുവളർത്തും

വൈശാഖപൗർണ്ണമാസീ

വജ്ര കുണ്ഡലം ചൂടി പുഷ്പ മഞ്ജീരം ചാർത്തി

കല്പവൃക്ഷചുവട്ടിൽ നീ വന്നാലും കുളിര്

കോരിത്തന്നാലും

 

സ്വർഗ്ഗസഭാതലത്തിലീ ഉർവശിയും മേനകയും

സ്വപ്നവാസവദത്തമാടും നേരം

സ്വർണ്ണമേഘത്തിരശ്ശീല പറക്കും

ഇന്ദ്രലോകകല്പടവുകൾക്കരികിൽ നിന്റെ

ശുദ്ധമദ്ദളത്തിൻ പ്രണവമംഗള

ശ്രുതി മുഴക്കൂ ശ്രുതി മുഴക്കൂ  (വൈഡൂര്യ..)

 

 

വെള്ളിയരഞ്ഞാണങ്ങളും ചിത്ര കളകാഞ്ചികളും

ലല്ലലല്ലലാം നൃത്തമാടും നേരം

ക്ഷീരസാഗരത്തിരമാലക്കൈകൾ

വാരിത്തൂകും രത്നമണികൾക്കരികിൽ നിന്റെ

പ്രസാദമെന്തിനു വേറെ

Title in English
prasadhamenthinu vere

പ്രസാദമെന്തിനു വേറെ
നിവേദ്യമെന്തിനു വേറെ
പ്രിയമുള്ളവളേ നിന്നെ കണ്ടാൽ
ദർശനമെന്തിനു വേറെ
ദേവീ ദർശനമെന്തിനു വേറെ (പ്രസാദ...)
 
ഈറൻ ചാർത്തും ഈ വനഭംഗിയിൽ
ഈറൻ മാറാതെ നീ നിൽക്കുമ്പോൾ
മേലാസകലം കുളിരുന്നു നിൻ
മേനിയിൽ ചേരാൻ കൊതിക്കുന്നു
മേനിയിൽ ചേരാൻ കൊതിക്കുന്നു(പ്രസാദ..)
 
ഈണം മീട്ടും ഈ പുഴക്കരയില്‍
നാണവുമായ് നീ ഒഴുകുമ്പോള്‍
മനസ്സിന്‍ താളം മുറുകുന്നു എന്റെ
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു (പ്രസാദ...)
 

 

കണ്മണീ

Title in English
kanmani

കണ്മണീ ഒരുവൻ നിൻ കൈ പിടിക്കും ഇന്ന്
കണ്മണീ ഒരുവൻ നിൻ കൈ പിടിക്കും (കണ്മണീ..)
 
മലരണിമണിക്കതിർമണ്ഡപത്തിൽ നിന്റെ
മധുര മധുര സ്വപ്നമണ്ഡലത്തിൽ (2)
കല്പനാകോടി തൻ പുഷ്പകരഥത്തിൽ
അപ്സരകന്യയായ് നീ വന്നിറങ്ങുമ്പോൾ
വന്നിറങ്ങുമ്പോൾ  വന്നിറങ്ങുമ്പോൾ  ആ..ആ.. (കണ്മണീ..)
 
പിച്ച നടന്നു വീണ ദിനങ്ങൾ തൊട്ടേ നിന്നെ
കൈ പിടിച്ചെഴുന്നേൽപ്പിച്ച കരങ്ങളെല്ലാം (2)
ഇനി  നിന്നെ വെടിഞ്ഞാലും നരജന്മമരുഭൂവിൽ
ഇന്നത്തെ കരബന്ധം വെടിയരുതേ
വെടിയരുതേ വെടിയരുതേ ആ..ആ.. (കണ്മണീ..)

കാമന്റെ കരകൗശലം

കാമന്റെ കരകൗശലം കാട്ടുന്ന കമനീയ രൂപം

താരുണ്യം തളിരിട്ട തരുണീ ഗാത്രം  (കാമന്റെ..)

വഴിത്താരയിൽ വ്യാപാരശാലയിൽ വെച്ച

വാണിജ്യപ്രദർശന വസ്തുവായാൽ

കാമക്കോമരങ്ങൾ ചോരക്കൊതിയാർന്നു

ഭൂമിയെ നരകമായ് മാറ്റുന്നു (കാമന്റെ..)

 

പനിനീർ മലരിനു സൗരഭം പോലെ

പാലിനു മാധുര്യം പോലെ

ലലനാമണിയുടെ ലാവണ്യമേറ്റും

ലളിതസുന്ദരമാം വേഷം

വിനയം പെണ്ണിൻ പുഷ്പകിരീടം

വ്രീളാഭാരം രത്നപീഠം (കാമന്റെ...)

 

 

മധുമാസ നികുഞ്ജത്തിൽ

Title in English
madhumasa nikunjathil

മധുമാസനികുഞ്ജത്തിൽ
മാധവനെ കാത്ത്
മദനവിവശയായ് രാധയിരുന്നു
പൂർണ്ണിമാരാത്രിയിൽ കാലടി സ്വരമോർത്ത്
പൂർണ്ണേന്ദു മുഖിയവളിരുന്നു
രാസപഞ്ചമിലഹരിയിൽ മുങ്ങി
രാഗാനുഭൂതിയാർന്ന ഭൂമി
രജനീകോകിലം മുരളികയൂതി
രാധേ രാധേ വന്നാലും
കണ്ണനുണ്ണി തൻ കളസ്വരം കേട്ടു
കാലടി മുന്നോട്ടു ചലിച്ചൂ
കാൽ ചിലമ്പിന്റെ കളിചിരി കേട്ടു
കണ്ണാ കണ്ണാ വരുന്നു ഞാൻ
 
ശ്രാവണമാസത്തിൻ സംഗീതം മേലേ
നീരദമൃദംഗത്തിൻ ഝംകാരം
മന്ദാരമാകന്ദമല്ലികാപുഷ്പങ്ങളാൽ
വൃന്ദാവനമാകെയലങ്കാരം
ഓരോ മലരിലും ഓരൊ മലരിലും
പ്രേമപ്രവാഹത്തിനാനന്ദം

എം ഡി രാജേന്ദ്രൻ

Name in English
MD Rajendran

തൃശ്ശൂരിലെ ചേര്‍പ്പിലെ പൊങ്കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും
മകനായി 1952 ല്‍ ജനിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം  1978
ല്‍ " മോചനം " എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാരംഗത്തു
പ്രവേശിച്ചു.തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി,സ്വത്ത്,കഥയറിയാതെ തുടങ്ങിയ
പടങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍ എഴുതി.ഇദ്ദേഹം കവിതകളും നാടകങ്ങളും കഥകളും
നോവലുകളും എഴുതാറുണ്ട്. 1978 ല്‍ ആകാശവാണിയില്‍ അനൌണ്‍സറായി.