മഞ്ഞിൻ യവനിക നീങ്ങി
മലർ മാസ സുന്ദരിയൊരുങ്ങീ
മഴവില്ലിൻ മയിൽപ്പീലി വിടർത്തി കാലം
മയൂര നൃത്തം തുടങ്ങീ (മഞ്ഞിൻ..)
ആ...ആ....ആ...
മയൂരനൃത്തം ശുഭനൃത്തം (2)
വിൺതാരയെ മുടിയിൽ ചൂടി മാറിൽ
മന്ദാരമണിമലയാടീ (2)
കോകിലസ്വരത്തിനാൽ പാടി
കാലം വാസന്ത രാസലീലയാടീ (2)
മയൂരമയൂര മയൂരനൃത്തം
മധുമാസ സംഗീത ശില്പം (മഞ്ഞിൻ..)
വനപുഷ്പവും വണ്ടും കൂടി മുന്നിൽ
രതിമന്മഥ നൃത്തമാടി (2)
കാനനച്ഛായകൾ തോറും പുഷ്പ
കാലം തൻ പ്രേമലീലയാടി (2)
താനം തനന്നന താനം തനനന താനം തനനന തന്താന (2)
നൃത്തനൃത്ത നൃത്തം
മയൂര നൃത്ത നൃത്ത ശില്പം (മഞ്ഞിൻ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page