അഞ്ജാത തീരങ്ങളിൽ
അനന്ത ദൂര തീരങ്ങളിൽ
ആരെയാരെ തിരയുന്നു
അപാര സുന്ദര സാഗരമേ (അഞ്ജാത..)
ഓരോ നിമിഷമീ മണലിൽ
ഓർമ്മക്കുറിപ്പുകളെഴുതീ
അലഞ്ഞീടുന്നു സമീരണൻ
ആഴിത്തിരയതു മായ്ക്കുന്നു (അഞ്ജാത..)
പ്രശാന്ത ഭാവം ചില സമയം
പ്രക്ഷുബ്ദ്ധ ഭാവം ചില സമയം
ഉള്ളിൽ നിഗൂഢ ദുഃഖങ്ങൾ
ഒതുക്കി വെയ്പൂ നീലക്കടലേ (അഞ്ജാത..)
ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ
വാടിവാടിക്കൊഴിയുന്നൂ
അവിരാമം തൻ അന്വേഷണം
അലകടലിന്നും തുടരുന്നൂ (അഞ്ജാത..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page