ഉർവശി നീയൊരു

ഉർവശീ ഉർവശീ
നീയൊരു വനലതയായ് നിൻ
നിർവൃതി  നിറമലരുകളായി
സഖീ നിൻ മണിമയ നൂപുരമൃദുരവ
മുഖരിതമാവുക മമഹൃദയം
താന്തം തരളം മമഹൃദയം (ഉർവശി..)
 
ഒരു സ്വപ്നത്തിൽ മയങ്ങിയുണർന്നതു പോലെ
ഒരു നാൾ വീണ്ടും നീയെൻ അരികിൽ വരില്ലേ
ഈ വനവല്ലിയിൽ നിന്നു നീയുണരില്ലേ
പാവനമീ ഗിരിസാനുവിൽ നീ നിറ
നിലാവു പെയ്തു വരില്ലേ വരില്ലേ  (ഉർവശി..)
 
 
മുകരുമ്പോളീ മനോജ്ഞ മധുമഞ്ജരികൾ
നുകരുന്നു നിൻ മുഖസൗരഭമകലേ
ദേവി നിൻ ഓർമ്മയിൽ പാടുമെൻ ഹൃദയം
രാവും പകലും ജനിയും മൃതിയും
കടന്നുപോമീ വഴിയിൽ
കടന്നുപോമീ വഴിയിൽ  വഴിയിൽ (ഉർവശി..)