ആലം ഉടയോനെ

ആലം ഉടയോനെ നിന്റെ റഹ്‌മത്താൽ

ആരോമൽ മാരൻ വന്നൂ

പൂന്തേൻ മൊഴിക്കൊത്ത പുന്നാരൻ

മൊഞ്ചേറും മരതകമണിമാരൻ  (ആലം..)

 

പാൽ വർണ്ണ പുഞ്ചിരി തൂകും

പനിമതിയൊത്ത പൈങ്കിളിയാളേ

മണവാട്ടി മണി മുത്തു പൂമോളെ (2)

പട്ടു ചെന്താമരക്കവിളിൽ

മണിവീണ കമ്പികൾ ഖൽബിൽ

മംഗല്യ പന്തൽ വിളങ്ങീ പൂമോളേ പൂമോളേ

 

മൈലാഞ്ചിക്കരം വീശിയപ്പോൾ

മാരന്റെ നെഞ്ചമുരുകിയല്ലോ (2)

പത്തര പൊൻ മാറ്റഴകു കണ്ടു

പുത്തൻ പുളകങ്ങൾ ചാർത്തിയല്ലോ (ആലം...)

 

പൂ പതിച്ച വെള്ളിത്തട്ടം

കർണ്ണാഭരണം പൂങ്കൊരലങ്കാരം

വില്ലടിച്ചാൻ

വില്ലടിച്ചാൻ പാട്ടു പാടി

മെല്ലെയാടും തെക്കൻ കാറ്റിൽ

തുള്ളിയോടു പുള്ളിക്കാളേ

വെള്ളായണി അകലെ അകലെ അകലെ (വില്ലടിച്ചാൻ..)

 

ബaദർ കിസ പാട്ടു പാടി

ബദരീങ്ങളെ വണങ്ങി

കാറ്റു വക്കിൽ നിസ്ക്കരിക്കും

കല്ലൻ മുളങ്കാടുകളേ

അസലാമു അലൈക്കും

അസലാമു അലൈക്കും  (വില്ലടിച്ചാൻ..)

 

കോവിലിലെ ദീപം കാണാൻ

കോമളാംഗിമാർ വരുമോ

വാഴക്കൂ‍മ്പു പോൽ വിടർന്നു

വാസനത്തേൻ തന്നിടുമോ എൻ

നാടെന്നെ ഓർത്തിടുമോ (വില്ലടിച്ചാൻ..)

 

 

പതിനാലാം രാവു തെളിഞ്ഞാൽ

പുതുനാരിയും വന്നിടുമോ

ആലോലലോചനകൾ

ആലോലലോചനകൾ

അപ്സരദേവതകൾ

ആ മുഖശ്രീ കണ്ടു കൊതിച്ചൂ ശൈലജേ

അ തളിരധരത്തിൽ ഭ്രമിച്ചു

അവിടുത്തെ തൃപ്പാദപത്മപരാഗങ്ങൾ

അധരങ്ങൾ ചൂടി അതിനാലേ (ആലോല..)

 

ആലിംഗനം ചെയ്കേ കുറുനിരപ്പൊടി വീണെൻ

മൂന്നാം കണ്ണാകവേ കലങ്ങീ

അരഞ്ഞാണഴിക്കുവാനായുമാ കരങ്ങളിൽ

അറിയാതെ ചാഞ്ഞതിനാലെ എൻ മേനി

അറിയാതെ ചാഞ്ഞതിനാലെ (ആലോല..)

 

 

മാലേയക്കൊടികളിലാടിയുമിലവർങ്ഗ

പൂമ്പൊടി ചൂടിയും തെന്നൽ

ഇന്നു നിൻ മുഖവായു കവരുമെൻ ദാഹവും

പുണ്യവാനാം കാറ്റിൽ കലരും നിൻ മെയ്യിൽ

ചന്ദനമായെന്നെ പൂശും (ആലോല..)

ശരിയേതെന്നാരറിഞ്ഞു

ശരിയേതെന്നാരരിഞ്ഞൂ

നേർ വഴിയേതെന്നാരറിഞ്ഞൂ

ഇവിടെ വെളിച്ചവുമിരുട്ടും തമ്മിൽ

എന്നും പോരാട്ടം തുടരുന്നു (ശരിയേ..)

 

ശരിയുടെ മുഖം മൂടി ചൂടിയ തെറ്റുകൾ

സിംഹാസനങ്ങളിലമരുന്നു

അവരെന്നും കൈയ്യടി നേടുന്നു

സത്യവും നീതിയും കരുണയുമിവിടെ

സാരോപദേശപ്രസംഗങ്ങൾ വെറും

സാരോപദേശപ്രസംഗങ്ങൾ (ശരിയേ..)

 

 

തളരുന്ന സ്ത്രീത്വത്തെ തഴുകുവാനുരുണ്ട്

താഴെയും മേലെയും തീ മാത്രം

തണലില്ലാതെരിയും വെയിൽ മാത്രം

കുറ്റങ്ങൾ ചെയ്യാതെ ശിക്ഷകൾ നേടി

സത്യാന്വേഷിക്കും വഴി തെറ്റി

ആദ്യവസന്തം

ആദ്യവസന്തം പോലെ

ആദ്യസുഗന്ധം പോലെ

അനുപമസുന്ദരമായെൻ കിനാവിൽ

അനുരാഗമങ്കുരിച്ചൂ  (ആദ്യവസന്തം..)

 

ഏതോ രാക്കിളി  ഏതോ മരക്കൊമ്പിൽ

എന്നോ പാടിയ പാട്ടിൽ

താനേ വിടർന്നൊരു താഴം പൂവിൽ

നാണം പുരണ്ടൊരു കാറ്റിൽ

അനുരാഗമങ്കുരിച്ചൂ (ആദ്യവസന്തം..)

 

ഏതോ കാമുകി ഏതോ രജനിയിൽ

എന്നോ കണ്ട കിനാവിൽ

ഓടക്കുഴലുമായ് ഒഴുകും യമുന തൻ

ഓളങ്ങൾ തീർത്ത നിലാവിൽ

അനുരാഗമങ്കുരിച്ചൂ (ആദ്യവസന്തം..)

 

Film/album

വന്ധ്യമേഘങ്ങളെ

വന്ധ്യമേഘങ്ങളെ എന്തിന്നു പാടീ

സിന്ധുഭൈരവി രാഗം

അന്തരാത്മാവിന്റെ ഏകാന്ത വേദന

ചിന്തുന്നൊരീ വിരഹഗാനം (വന്ധ്യ..)

 

നിങ്ങൾക്ക് വേനൽ മാത്രം ലോകത്തിൽ

നിന്ദാസ്തുതികൾ മാത്രം

വർണ്ണപുഷ്പങ്ങളും വാസന്തരാവുകളും

നിങ്ങൾക്ക് സ്വപ്നം മാത്രം (വന്ധ്യ..)

 

സ്വപ്നങ്ങൾ കൊണ്ട് കുടീരങ്ങൾ തീർക്കും

അക്കരപ്പച്ചകൾ നിങ്ങൾ

ആദിമദ്ധ്യാന്തങ്ങൾ അഗ്നിയിലെഴുതും

ആശാഭംഗങ്ങൾ നിങ്ങൾ (വന്ധ്യ..)

Film/album

നഗ്നസൗഗന്ധിക

നഗ്ന സൗഗന്ധികപ്പൂ വിരിഞ്ഞൂ

നക്ഷത്രമിഴികളിൽ ജലം പൊടിഞ്ഞൂ

ഇരുട്ടിന്റെ അരക്കെട്ടിൽ സൂര്യനുദിച്ചൂ

ഈറന്മിഴികൾ ജ്വലിച്ചൂ

പുതുമഴയുടെ ലഹരി ഇത് രതിസുഖലഹരി (നഗ്ന,..)

 

വിരൽനഖപ്പാടുകൾ മലരുകളാക്കും

വിരിമാറിടങ്ങളിലൂടെ

നിറയും സ്ത്രീയുടെ നവയൗവനത്തിൽ

നിമ്നോന്നതങ്ങളിലൂടെ 

ഒരു നിർവൃതിയുടെ ഒരു വിസ്മൃതിയുടെ

ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരി (നഗ്ന..)

 

 

ജനിമൃതി ദുഃഖങ്ങളില്ലാത്ത മദത്തിൻ

ജാഹ്നവീ തീർഥം തേടി

നിഴലുകളില്ലാത്ത നിത്യത പുൽകും

നീലക്കൊടുവേലി തേടി

ഒരു നിർവൃതിയുടെ ഒരു വിസ്മൃതിയുടെ

Film/album

ധന്യേ ധന്യേ

ധന്യേ ധന്യേ

മനസ്സിലെ പൂങ്കുയിൽ നിന്നെക്കുറിച്ചിന്നു പാടീ

എന്നിലെ രോമാഞ്ചം പൂവുകൾ ചൂടി

ജന്മങ്ങൾ നിന്നെത്തേടി (ധന്യേ...)

 

കണ്ണുകൾ കണ്ണുകളെ ഓമനിച്ചൂ

ചുണ്ടുകൾ ചുണ്ടുകളെ സൽക്കരിച്ചൂ (2)

പഞ്ചെന്ദ്രിയങ്ങളെ പൊതിയുന്ന പുടവകൾ

പറന്നകന്നൂ കാറ്റിൽ പറന്നകന്നൂ

പറന്നകന്നൂ (ധന്യേ...)

 

കൈവള കാൽത്തള കിലുക്കങ്ങളിൽ

കാറ്റുമ്മ വെയ്ക്കുന്ന കലികകളിൽ (2)

കബരീഭാരത്തിൻ കന്മദഗന്ധത്തിൽ

കവിത കണ്ടൂ ഞാൻ കവിത കണ്ടൂ

കവിത കണ്ടൂ (ധന്യേ...)

 

Film/album

തിത്തിത്താരാ

തിത്തിത്താര തിത്തിത്താര തെയ് താരാ (3)

തകതിമി താരാ തകതിമിതാരാ തകതിമി തിത്തിത്തൈ

 

പാണ്ഡ്യാ‍ല കടവും വിട്ടു

പാട്ടും കൂത്തും താളോമിട്ട്

പട കൂട്ടി പടിഞ്ഞാട്ട് പായും തോണികൾ (2)

 

ഒന്നേ ഒന്നേ ഒന്നേ ഒന്നേ ഒന്നേ പുഴ പായുന്നു

വന്നേ വന്നേ വന്നേ വന്നേ വന്നേ പുഴ പാടുന്നു (2)

തിത്തിത്താര തിത്തിത്താരത്തെയ് താരാ (3)

തകതിമി താരാ തകതിമി താരാ തകതിമി തിത്തിത്തൈ

Film/album

സ്വർഗ്ഗസങ്കല്പത്തിൻ

Title in English
swarga sankalpathin

സ്വർഗ്ഗസങ്കല്പത്തിൻ തേരൊലി കേട്ടെന്റെ
സർഗ്ഗലോകത്തിന്നു ചിറകു വന്നു
ആത്മാനുഭൂതികൾ കിള്ളിയുണർത്തുവാൻ
ആത്മനായകൻ വിരുന്നു വന്നൂ (സ്വർഗ്ഗ...)
 
പൗരുഷ സങ്കല്പമായെന്റെ ലോകത്തിൽ
സഞ്ചരിക്കാൻ വന്ന കൂട്ടുകാരാ (2)
സ്വപ്നത്തിൽ നിൻ മുഖം വ്യക്തമായ് കാണാതെ
ദുഃഖിച്ചിരിക്കുമ്പോൾ ഉഷസ്സുണർന്നൂ
ഉഷസ്സുണർന്നൂ... (സ്വർഗ്ഗ...)
 
ഉഷസ്സ് തൻ മിഴിയിണ മന്ദം തുറന്നപ്പോൾ
മനസ്സിലെ മഴവില്ലിൻ പാട്ടു കേട്ടു (2)
സ്വപ്നാടനത്തിലെ സ്വയംവര ദേവന്റെ
സ്വന്തം മുഖമപ്പോൾ തെളിഞ്ഞു കണ്ടൂ
തെളിഞ്ഞു കണ്ടൂ ..... (സ്വർഗ്ഗ..)
 

Film/album
Raaga