കുമ്മാട്ടിക്കളി കാണാൻ കുറുമാട്ടിപെണ്ണേ വാ
ചേമന്തി കുണുക്കു തൂക്കും
മൂവന്തി മുരുക്കു പൂക്കും
ചിറപ്പു നാളിൽ തുടിച്ചു തുള്ളി
തടിച്ചു കൂടാൻ വാ
കൊന്നപ്പൂക്കണി കാണാൻ നീ വാ
പൊന്നും ചിങ്ങപൂച്ചിരി കാണാൻ നീ വാ
സ്വപ്ന കൊളുന്തു നുള്ളും കിളുന്തു പെണ്ണേ
പളുങ്കു കാണാൻ വാ വാ വാ വാ
ഹൃദയ പളുങ്കു കാണാൻ വാ വാ വാ വാ
ചേമന്തി കുണുക്കു തൂക്കും
മൂവന്തി മുരുക്കു പൂക്കും
ചിറപ്പു നാളിൽ തുടിച്ചു തുള്ളി
തടിച്ചു കൂടാൻ വാ (കുമ്മാട്ടി...)
ഗ്രാമത്തിൻ കഥയറിയാൻ നീ വാ
നാടൻ പ്രേമത്തിൻ സുഖമറിയാൻ നീ വാ
ഈ പോക്കു വെയിലിൻ തേക്കു പാട്ടിൽ
വാക്കു നുണയാൻ വാ വാ വാ
വെറ്റില പാക്കു തിന്നാൻ വാ ( കുമ്മാട്ടി..)