തേരോട്ടം തേരോട്ടം

തേരോട്ടം തേരോട്ടം

ജീവിതമെന്നും തേരോട്ടം

സുഖ ദുഃഖത്തിൻ ഉരുളുകൾ ചുറ്റി

പാഞ്ഞു പോകും തേരോട്ടം  (തേരോട്ടം...)

 

പാപപുണ്യ കർമ്മഫലങ്ങൾ

കുതിരകൾ പൂട്ടി വലിക്കും

പഞ്ചഭൂത ശില്പികൾ തീർക്കുമീ

പഴയ ശരീരരഥത്തിൽ

രഥത്തിലുണ്ടൊരു വിരുന്നുകാരൻ

പ്രാണനെന്നൊരു സഞ്ചാരി (തേരോട്ടം..)

 

മായയാകും മൂടൽ മഞ്ഞിൽ

മാറാലകളുടെ നടുവിൽ

സ്വാർഥ മോഹം കാറ്റു വിതയ്ക്കും

സ്വപ്നാടകരുടെയിടയിൽ

മനസ്സെടുത്തു കടിഞ്ഞാണാക്കൂ

ബുദ്ധിയുള്ളൊരു തേരാളീ (തേരോട്ടം...)