വൃശ്ചികോത്സവത്തിന് വൃന്ദാവനത്തിൽ
വരുമെന്നോതി കണ്ണൻ
അടി മുതൽ മുടിയോളം കോരിത്തരിച്ചു ഞാൻ
അരയന്നത്തോണിയിൽ കാത്തിരുന്നു
സഖി അരയന്നത്തോണിയിൽ കാത്തിരുന്നു (വൃശ്ചികോത്സവത്തിനു...)
പഞ്ചമി തിങ്കളെ പാടിയുണർത്തുമീ
പാലൊളി യമുനയും ഞാനും (2)
കാൽ ചിലമ്പൂരി കണ്ണീരണിഞ്ഞിട്ടും
കണ്ണൻ വന്നില്ല തോഴീ കണ്ണൻ വന്നില്ല തോഴീ (വൃശ്ചികോത്സവത്തിനു...)
നീലക്കടമ്പുകൾ നീളെ തൂവുമീ
നീർമണിപ്പൂക്കളും ഞാനും (2)
വാടിയ കാറ്റിന്റെ വാസനയേറ്റിട്ടും
കണ്ണൻ വന്നില്ല തോഴീ കണ്ണൻ വന്നില്ല തോഴീ (വൃശ്ചികോത്സവത്തിനു...)