കണ്വകന്യകേ വനജ്യോത്സ്നയായ്
സങ്കൽപ്പത്തിൽ കർണ്ണികാരത്തേ
ചുറ്റിപ്പടർന്നു നീ ഏറുമ്പോൾ
മന്മഥ കഥാരസം നുകരും ദുഷ്യന്തനായ്
മന്മനം മാനിൻ പിൻപേ
തേർതെളിപ്പീലാ വീണ്ടും
നീരവവനകുളിർ മാലിനീ നദിയിൽ നീ
നീരാട്ടുകഴിഞ്ഞെത്തും നേരത്തു സഖിമാർനിൻ
വളർ യൌവ്വനം മരവുരിയാൽ മറയ്ക്കുമ്പോൾ
വലയുന്നല്ലോ മാരശരമേൽക്കയാൽ ഞാനും
ചന്ദന മൃദുവല്ലി ശയ്യയിൽ സുശീതള
മന്ദമാരുതനേറ്റു നീ മരുവുമ്പോൾ ചാരേ
സാദരമാരായുന്നു തോഴി
താമരപത്ര താലത്താൽ വീശുന്നതു മേനിയിൽ ഏൽക്കുന്നുവോ-.......
വീശുന്നതുണ്ടോ പ്രിയമാനസേ നീയന്യഥാൽ
വീണവാദനം തോൽക്കും നാദബിന്ദു ഞാൻ കേൾക്കേ
ചക്രവാകമേ രാത്രി വന്നണയുമ്പോൾ
പിരിഞ്ഞുഗ്രമാം വിരഹത്തിൻ ചുടു കണ്ണൂനീർ തൂവീ
ഉഗ്രമാം വിരഹത്തിൻ ചുടുകണ്ണുനീർ തൂവി....