വേദാന്തത്തിനു തല നരച്ചൂ
പ്രിയേ നമ്മുടെ ആവേശത്തിനു
ചുവന്ന മാംസച്ചിറകു മുളച്ചൂ
മാറിലൊറ്റ മുണ്ടുമിട്ട് മലയുടെ തോളിൽ
ചാരി നിൽക്കും വെണ്ണിലാവിൻ അരികിലൂടെ
നിന്റെ നിശാമന്ദിരത്തിൽ പൂമുഖപ്പടവിൽ
ഞാൻ വന്നു നിൽക്കുമ്പോൾ നിൻ
സ്വർണ്ണപാത്രത്തിൽ
സുന്ദരമാം യൗവനത്തിൻ മദിര തരില്ലേ (വേദാന്തത്തിൻ..)
മഞ്ഞു കൊണ്ട് കുട പിടിക്കും
നെയ്തലാമ്പലുകൾ
മേൽ കഴുകും കാട്ടുപൊയ്കക്കരയിലൂടെ
നിന്റെ ലതാമണ്ഡപത്തിൻ പൂക്കൾ തന്നുള്ളിൽ
ഞാൻ വന്നിരിക്കുമ്പോൾ നിൻ മന്ദഹാസത്തിൻ
ഇന്ദ്രജാലപീലികളാൽ നീയുഴിയില്ലേ (വേദാന്തത്തിൻ..)