പാലരുവീ നടുവിൽ

പാലരുവീ നടുവിൽ പണ്ടൊരു

പൗർണ്ണമാസീ രാവിൽ

തോണിക്കാരിയാം മത്സ്യഗന്ധിയെ

മാമുനിയൊരുവൻ കാമിച്ചു (പാലരുവീ..)

 

മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ

മേഘങ്ങൾ  തൻ നീല മറയുയർത്തീ

തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ

തന്നെ മറന്നു നിന്നാറാടി

ആ..ആ...ആ...ആ...ആ... (പാലരുവീ..)

 

കദളിവാഴക്കുളിർ പെയ്യുന്ന നിന്നിലെ

കിസലയ യൗവനം കാണുമ്പോൾ

എന്നിലുണരുന്നൂ പൂക്കുന്നു കായ്ക്കുന്നു

അന്നത്തെ മദനാനുഭൂ തികൾ

ആ..ആ...ആ...ആ...ആ... (പാലരുവീ..)