പള്ളിയറക്കാവിലെ ഭദ്രകാളിയേ (2)
പത്തു ദിക്കും പുകൾ കൊണ്ട ഭദ്രകാളിയേ (2)
ഒത്തറയും വിളി കൊണ്ടു നിൽക്കും ഭദ്രകാളിയേ
മുത്തുമണിച്ചിലമ്പു കൊണ്ടേ എന്റെ കാളിയേ (പള്ളിയറ..)
കല്ലോട് നെല്ലോട് വാരിത്തായോ
പാപശാപങ്ങളും തീർത്തു തായോ (2)
മാഞ്ചാലോടഞ്ചാലും തൂകിത്തായോ
മണമുള്ള ചെമ്പകം ചൂടിവായോ (പള്ളിയറ..)
വാളും ചിലമ്പും ശൂലമായ് (2)
പോർക്കളത്തിലും ചെന്നോരമ്മേ (2)
ദാരികന്റെ തലയറുത്ത കാളിയമ്മേ
കാലദോഷം നീ തീർക്കൂ കാളിയമ്മേ
എങ്കളൊരു മൊഴി പാടിപ്പാടി വരുമ്പോൾ
നന്മ തരണേ ഗുണം തരണേ (2) (പള്ളിയറ,..)