മനസ്സേ നീയൊരു മാന്ത്രികനോ

മനസ്സേ നീയൊരു മാന്ത്രികനോ

ചിലപ്പോൾ നീയൊരു സ്വർഗ്ഗം തീർക്കും

ചിലപ്പോൾ നീ തന്നെ നരകവും തീർക്കും

മനസ്സേ നീയൊരു മാന്ത്രികനോ (മനസ്സേ..)

 

ഒരു നിമിഷം നീ മാലാഖയാവും

മറുനിമിഷം നീ ചെകുത്താനാകും

തീയായ്  നീറും ജലമായ് മാറും

തിരിയായ് തെളിയും നിഴലായ് മായും

മറുകര കാണാത്ത സമുദ്രം നീ

മറുപടിയില്ലാത്ത ചൊദ്യം (മനസ്സേ..)

 

ഒരു നിമിഷം നീ പൂങ്കൊടിയാകും

മറുനിമിഷം നീ മുൽച്ചെടിയാകും

രാവായുറങ്ങും പകലായുണരും

പൂവായ് വിരിയും കായായ് കൊഴിയും

അറിയപ്പെടാത്തൊരു രഹസ്യം നീ

അത്ഭുത മായാവിലാസം (മനസ്സേ..)

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ

വെളുത്ത പെണ്ണേ നിന്റെ പൂമേനി

കവിതയോ കവിയും ഇന്ദ്രജാലമോ

കറുത്ത കണ്ണിൽ കണ്ട പൂന്തോണി (വെണ്ണയോ..)

 

തൊട്ടുരുമ്മിയൊന്നു ചേർന്നൊഴുകി വന്നൂ ഈ

കുട്ടനാടൻ കായലിലെ ഹംസങ്ങൾ

ചെണ്ടണിഞ്ഞു  തേനലകൾ തുളുമ്പി നിന്നൂ

നിന്നെ കണ്ട നാൾ വിടർന്നൊരെന്റെ സ്വപ്നങ്ങൾ സ്വപ്നങ്ങൾ ...(വെണ്ണയോ..)

 

മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ

എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ

പുളകമായ് നീ കല്പനയിൽ പൊട്ടി വിടർന്നാൽ

ആകെ  പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ

പുഷ്പങ്ങൾ...( വെണ്ണയോ..)

 

നാടോടിപ്പാട്ടിന്റെ നാട്

ഓഹോ ഓ..ഹോ

തന്താനാ തന്താനാ തന്താനാ തന്താനാ

നാടോടിപ്പാട്ടിന്റെ നാട് ഒരു

നാരായണക്കിളിക്കൂട്

മണിമുത്തു വിളയണ നാട് ഇത്

മലയാളമെന്നൊരു നാട്

 

കുനുകുനുന്നനെ പുരത്തു വന്നേ

മാനിക്യച്ചെമ്പാവ് അയ്യാ

മണ്ണിന്റെ പൂങ്കാവ്

കിലുകിലുങ്ങണ കൈകളു കൊയ്യണ

പൊൻ കിനാവ് പൂത്ത തേൻ കിനാവ്

പാടത്തെ ചേറിന്റെ ചന്ദനം ചാർത്തിയ

പെണ്ണേ ! പൈങ്കിളിയേ കൊച്ചു

പെണ്ണേ ! പൈങ്കിളിയേ

പുന്നെല്ലു കൊയ്യാനരിവാളെടുക്കടീ

പൊന്നേ പൂങ്കുയിലേ എന്റെ

പൊന്നേ പൂങ്കുയിലേ

വയലേലകളുടെ വിരിമാറിൽ

വർണ്ണക്കൊടികളുയർന്നേ

രാസലീല

രാസലീല ആ...

രാസലീല ആ...

രതി മന്മഥലീല ആ...

മൃദുലവികാരം പുളകം ചൂടും

മദനോത്സവ വേള ആ... (രാസലീല..)

 

കടിഞ്ഞാണൂരിയ ഹൃദയാഭിലാഷങ്ങൾ

മേച്ചിൽപ്പുറം തേടി വന്നൂ ആ..

പകർന്നാൽ തീരാത്ത മധുരാനുഭൂതികൾ

മുന്തിരിച്ചാറിനായ് വന്നൂ ആ..

ദാഹം അടങ്ങാത്ത ദാഹം ആ..ആ..

ദാഹം അടങ്ങാത്ത ദാഹം  (രാസലീല..)

 

ചിറകുവിടർത്തുന്ന മോഹവിഹംഗങ്ങൾ

ചിന്തയ്ക്കു മേലേ പറന്നൂ (2)

ഹൃദയത്തുടിപ്പിന്റെ താളലയങ്ങളിൽ

ഈ വിശ്വമാകെയലിഞ്ഞൂ ആ..

മോഹം അടങ്ങാത്ത മോഹം ആ.

.മോഹം അടങ്ങാത്ത മോഹം (രാസലീല..)

എന്തോ ഏതോ എങ്ങനെയോ

എന്തോ ഏതോ എങ്ങനെയോ

എന്റെ മനസ്സിനൊരാലസ്യം

വല്ലാത്ത മധുരാലസ്യം ( എന്തോ..)

 

പൂവെന്നു പറയാനും വയ്യ

കൂർത്ത മുള്ളെന്നു പറയാനും വയ്യ (2)

പിടി കിട്ടാത്തൊരു മൃദുല വികാരത്തിൽ

പിടയുകയാ‍ണെന്റെ സ്നേഹം

കുളിർ കോരി നിൽക്കുമെൻ ദേഹം

ഹായ് ഹായ്  (എന്തോ..)

 

തേനെന്നു പറയാനും വയ്യ

പൊള്ളും തീയെന്നു പറയാനും വയ്യ

ഇതുവരെ കാണാത്ത പുതിയൊരു സ്വപ്നമായ്

എവിടെയോ പാറുന്നെൻ മോഹം

പുളകങ്ങൾ ചൂടുമെൻ മോഹം

ഹായ് ഹായ് ഹയ് (എന്തോ..)

ഇളം പൂവേ പൂവേ

ഇളം പൂവേ പൂവേ

ഹൃദയത്തിലിന്നോളം നീ കാത്തു സൂക്ഷിച്ച

പ്രണയകഥകൾ കതിരണിഞ്ഞില്ലേ

പൂവേ ! ഇളം പൂവേ ! (ഇളം. പൂവേ..)

 

പൂവനത്തിനു പുളകമായ് വിരിഞ്ഞ നാളിൽ

മയിൽ കണ്ണിൽ ചിറകു വീശി

മണിത്തംബുരു മീട്ടി മീട്ടി

അകലെ നിന്നൊരു കാമദേവൻ

അരികിൽ വന്നില്ലേ മനസ്സിലെ

മധുരചിന്തകൾ അന്നു നിന്നെ

മദനപരവശയാക്കിയില്ലേ (ഇളമ്പൂവേ..)

 

നിന്റെ ഹൃദയം ലഹരി കൊണ്ട് നിറഞ്ഞ കാര്യം

മണിച്ചുണ്ടിൽ പത്മരാഗം മിഴിത്തുമ്പിൽ ഇന്ദ്രനീലം

പീലി നീർത്തിയതൊന്നുമൊന്നും അവനറിഞ്ഞില്ലേ

ഇതുവരെ പ്രണയപല്ലവി  പാടിയില്ലേ

പ്രണയസരോവര തീരം

പ്രണയസരോവരതീരം  പണ്ടൊരു

പ്രദോഷ സന്ധ്യാ നേരം

പ്രകാശവലയമണിഞ്ഞൊരു സുന്ദരി

പ്രസാദപുഷ്പമായി വിടർന്നൂ എന്റെ

വികാര മണ്ഡലത്തിൽ പടർന്നൂ (പ്രണയ...,..)

 

 

അവളൊരു മോഹിനിയായിരുന്നൂ

അഴകിന്റെ ദേവതയായിരുന്നൂ

അധരങ്ങളിൽ നയനങ്ങളിൽ

അശ്വതിപ്പൂവുകൾ പൂത്തിരുന്നൂ

മോഹമായി ആത്മദാഹമായി

ഒർമ്മയിലവളിന്നും ജീവിക്കുന്നു (പ്രണയ..)

 

അവളൊരു കാമിനിയായിരുന്നൂ

അലസമദാലസയായിരുന്നൂ

ചലനങ്ങളിൽ വചനങ്ങളിൽ

മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നൂ

രാഗമായി ജീവതാളമായി

ഭൂമിയിലവളിന്നും ജീവിക്കുന്നു(പ്രണയ..)

കല്യാണരാത്രിയിൽ

കല്യാണ രാത്രിയിൽ കാന്തനരികിലെത്തുമ്പോൾ

കല്യാണീ കളവാണീ നീയെന്തു ചെയ്യും

നീ എന്തു ചെയ്യും

നാഥന്റെ മുൻപിലൊരു നാലുമണി പൂവു പോലെ

നാണിച്ചു നാണിച്ചു നിൽക്കും ഞാൻ

നാണിച്ചു നാണിച്ചു നിൽക്കും

 

കരിമീശക്കാരനവൻ കളിവാക്കു ചൊല്ലി നിന്റെ

കവിളിലൊന്നു നുള്ളിയാൽ നീയെന്തു ചെയ്യും

നീ എന്തു ചെയ്യും

കളി മാറും ചിരി മാറും കരളിന്റെ നില മാറും

കല്യാണപിറ്റേന്നു ചൊല്ലാം ഞാൻ ബാക്കി

കല്യാണപിറ്റേന്നു ചൊല്ലാം ഞാൻ

ഏഴു സ്വരങ്ങൾ എന്റെ കണ്മണികൾ

ഏഴു സ്വരങ്ങൾ

എന്റെ കണ്മണികൾ

ഏഴു സ്വരങ്ങൾ ഞങ്ങൾ പൊന്മണികൾ

എന്റെ ജീവിത സംഗീതത്തിലെ എഴു സ്വരങ്ങൾ

എന്റെ കണ്മണികൾ

 

സരിഗമപധനി നിധപമഗരിസ (ഏഴു..)

എന്റെ ജീവിത വാർമഴവില്ലിലെ

ഏഴു നിറങ്ങൾ എന്റെ കണ്മണികൾ

വയലറ്റ് ഇൻഡിഗോ ബ്ലൂ ഗ്രീൻ

യെല്ലോ ഓറഞ്ച്,റെഡ് !

ഏഴു നിറങ്ങളുമൊന്നായാൽ

ഞങ്ങൾക്കേഴല്ലൊരേ നിറം

 

എനിക്കായീശ്വരൻ ഭൂമിയിലുയർത്തീ

യൊരേഴാം സ്വർഗ്ഗം നിങ്ങൾ

മുത്തമിട്ടമ്മയ്ക്ക് താരാട്ടാൻ വന്ന മുത്തുക്കുടങ്ങൾ (ഏഴു..)

 

ദൈവം നൽകിയ പുരുഷായുസ്സിലെ

ഏഴു ദിനങ്ങൾ എന്റെ കണ്മണികൾ

സംഗീത ദേവതേ

സംഗീ‍തദേവതേ നമസ്തുതേ

സരസീരുഹാസനേ സരസ്വതീ (സംഗീത..)

ശ്രുതിലയ ശോഭിനീ വീണാ വാദിനീ

 

സുമധുര ഭാഷിണീ സുഹാസിനീ

ആശ്രിത വത്സലേ വരദേവാണീ

ആനന്ദരൂപിണീ പാവനീ ഭാരതീ

പ്രഭാമയീ (സംഗീത..)