തിരുമധുരം നിറയും

തിരു മധുരം നിറയും നാവിൽ

തിരുമധുരം നിറയും

മുരുകാ നിൻ തിരുനാമം പലവുരു പാടിയാൽ

തിരുമധുരം നിറയും (തിരുമധുരം ..)

 

വള്ളീ പരിണയചരിതം നിനച്ചാൽ

മയിൽപ്പീലികൾ വിരിയും മനസ്സിൽ

മയിൽ പീലികൾ വിരിയും

തൃപ്പാദം കുമ്പിടാൻ തിരുപ്പടി കേറിയാൽ

എതിർപ്പുകൾ മാഞ്ഞു പോകും (തിരുമധുരം നിറയും)

 

ദർശനം നൽകില്ലേ ശക്തിധരാ

അർച്ചനക്കായശ്രുകണങ്ങൾ മാത്രം

ശ്രീകോവിൽ നടവാതിൽ തുറക്കൂ സുബ്രഹ്മണ്യാ

മുത്തണിവാതിൽ തുറക്കൂ

ഭക്തർക്കു ദർശനമരുളൂ

മുരുകാ മുരുകാ...

 

പൊന്നും തിരുനട വാതിൽ തുറന്നല്ലൊ

ബ്രഹ്മാവിനെ ജയിച്ച

ബ്രഹ്മാവിനെ ജയിച്ച ഷണ്മുഖനേ

ധർമ്മത്തിൻ വേലേന്തും നായകനേ

നിന്റെ നീതിയിന്നെവിടെ

നിന്റെ രോഷമിന്നെവിടെ

 

എന്റെ മുമ്പിൽ വേലുമായ് നീ നടക്കും

നിൻ നിഴലിൽ ഞാനെന്നും സഞ്ചരിക്കും

എന്നു നിനച്ചേൻ നിന്നെ ഭജിച്ചേൻ

എന്നിട്ടും കൈവിട്ടുവെന്നോ എന്നെ

എന്നെയ്ക്കും കൈവിട്ടുവെന്നോ

 

കല്യാണക്കളരിയിലും ജയിച്ചവ് നീ

കൈവല്യമസുരർക്കും നൽകുവോൻ നീ

എന്റെ പൂമാല തട്ടിയെറിഞ്ഞോ

എൻ വിളി നീ കേട്ടില്ലയെന്നോ എന്റെ

കണ്ണീർ നീ കണ്ടില്ലയെന്നോ (ബ്രഹ്മ..)

 

മുരുകാ മുരുകാ മുരുകാ മംഗല്യം നൽകൂ

തെന വിളഞ്ഞ പാടം

തെന വെളഞ്ഞ പാടം

തേടും കിളിക്കൂട്ടം

പരുവപ്പെണ്ണിൻ കവണ പായും മാടം

പോ പോ പോ കിളികളേ ഈ

പൊൻ വിളയും വയൽ വെടിയൂ കിളികളേ (തെന..)

 

ജോ ജോ ജോ

 

 

അഞ്ചടികൾ പാടി നൃത്തമാടാൻ

വരൂ നാഞ്ചിനാട്ടു സുന്ദരിമാരേ  (2)

പറന്നു വരും കിളികളേ

തുരത്തണമീ ചിലമ്പൊലി

തിരുമുരുകനെയോർത്തു നൃത്തമാടൂ

തിങ്കൾമുഖിമാരേ കോമളാംഗിമാരേ (തെന വെളഞ്ഞ..)

 

മലഞ്ചെരിവിൽ വന്നൂ കൊയ്ത്തുകാലം നമ്മൾ

കാത്തിരുന്ന സുന്ദരകാലം (2)

കുമ്മിയടിച്ചാടിയാൽ പുളകമിടും കതിരുകൾ

ശിവകുമാര ഗീതം നിനച്ചാടൂ

ശക്തി തന്നാനന്ദ നൃത്തരംഗം

ശക്തി തന്നാനന്ദ നൃത്തരംഗം വിശ്വം

വിഷ്ണുമയം ജ്ഞാന ബ്രഹ്മമയം

മൂന്നായ് തോന്നുവതൊന്നെന്നറിഞ്ഞേൻ

മുപ്പാരുമലിയുമാ ഗാനം ഞാൻ നുകർന്നേൻ (ശക്തി..)

 

 

സ്വർണ്ണവും സുഗന്ധവും ഒന്നു ചേരും

വള്ളിയും മുരുകനും ഒന്നു ചേരും

പരമാത്മാവിൽ ജീവാത്മാവലിയും

പാവന സ്വയം വര നിമിഷം ധന്യം ( ശക്തി..)

 

 

 

ശില്പവും ചലനവും ഒന്നു ചേരും

ശക്തിയും സാധനയും ഒന്നു ചേരും

വേലായുധനായ് പുനർജ്ജന്മമെടുത്തൂ

സ്നേഹതപസ്യയാൽ ശ്രീ വള്ളി ജയിച്ചൂ (ശക്തി..)

 

കുലധർമ്മം  പോക്കുവാൻ പോരാടവേ

കൈ നോക്കി ഫലം ചൊല്ലാം

കൈ നോക്കി ഫലം ചൊല്ലാം

മുഖം നോക്കി ഫലം ചൊല്ലാം

കൈലാസം കണ്ടു വന്ന മലങ്കുറവൻ ഞാൻ

കാമവൈരി പാദം കണ്ട മലങ്കുറത്തി ഞാൻ (കൈ...)

 

ഇണപിരിയാ കിളികളെ പോൽ

ഒരു ഞെട്ടിലെ പൂക്കളെ പോൽ

എന്നുമെന്നും വാഴാൻ യോഗമുണ്ടേ എന്നാൽ

മനം കൊതിയ്ക്കും മംഗല്യത്തിനു വിളംബമുണ്ടേ (കൈ..)

 

സ്വയംവരത്തിൻ സ്വപ്നമെല്ലാം

വരുന്ന ജന്മ പൂവണിയും

രണ്ടു പേരു മയിലേറും കാലം വരും അന്നു

കരം പിടിക്കാൻ ശിവകുമാരൻ വന്നു ചേരും മുന്നിൽ

വന്നു ചേരും (കൈ..)

 

തോറ്റു പോയല്ലോ

തോറ്റുപോയല്ലോ അപ്പൂപ്പൻ തോറ്റുപോയല്ലോ

കല്യാണക്കൊതിപിടിച്ചൂ

കളിച്ചു പോയല്ലോ അപ്പൂപ്പൻ കറങ്ങിപോയല്ലോ

തൊണ്ണൂറു വസന്തം കണ്ട വയസ്സനപ്പൂപ്പൻ

നടുകുഴിഞ്ഞു പല്ലു കൊഴിഞ്ഞ കിഴവനപ്പൂപ്പൻ

പതിനേഴാം വയസ്സിൽ നിൽക്കും സുന്ദരിയാളേ

പരിണയിക്കാൻ വടിയും കുത്തിപ്പാടി വന്നല്ലോ  (തോറ്റു,,...)

 

പെണ്ണിന്റെ നോട്ടമേറ്റാൽ തളരുമപ്പൂപ്പൻ

കുളിരു കൊണ്ട് പനി പിടിച്ച് വിറയ്ക്കുമപ്പൂപ്പൻ

കുഴിയിലേക്കു കാലും നീട്ടിയിരിക്കുമപ്പൂപ്പൻ

പ്രണയത്തിന്റെ വെയിലു കൊണ്ട് വിളറിപ്പോയല്ലോ (തോറ്റു..)

വള വേണോ വള

വള വേണോ വള

കുപ്പിവള ചിപ്പിവള സ്വർണ്ണവള വെള്ളിവള

വള വേണോ വള

പൊന്നും തരിവള മിന്നും തരിവള

കന്നിപ്പെണ്ണിൻ മനസ്സിലൊക്കും പിരിവള (വള വേണോ ..)

 

പാർവതീദേവിക്കും ഗംഗാദേവിക്കും

പരിഭവം തീർത്തു വെച്ച മണിവള ഇതു

കൈയ്യിലിട്ടാൽ നാമദോഷം തീരും

നിനച്ച കാര്യമിനിയ്ക്കും പോലെ നടക്കും (വള വേണോ ..)

 

പൂവിൻ പൊടിയാലോ വെണ്ണക്കുഴമ്പാലോ

പൂങ്കരം തീർത്തു വിരിഞ്ചൻ ഇത്

കാമൻ പോലും കാണാതുള്ളൊരഴക്

ഈ കരത്തിൽ കൽ വളയും കനകം (വള വേണോ ..)

ജ്ഞാനപ്പഴം നീയല്ലേ

ജ്ഞാനപ്പഴം നീയല്ലേ ശ്രീമുരുക

ഭക്ത ഗാനമൗലി ചൂഡാമണി നീ മുരുകാ

നിന്റെ മലർചേവടി തൻ പൂമ്പൊടികൾ ഞങ്ങൾ

നിന്റെ സ്നേഹ ദീപിക തൻ പൊന്നൊളി ഞങ്ങൾ  (ജ്ഞാനപ്പഴം ...)

 

ഷണ്മുഖന്റെ സഖികളാകാൻ നോമ്പു നോറ്റവർ

ഞങ്ങൾ ധർമ്മ ഗീതമാലപിച്ചു മുക്തി നേടിയോർ

തിരുമിഴികൾക്കിമകളായ് ഞങ്ങൾ വന്നിതാ

തിരുമാറിലെ കളഭമായ് ഞങ്ങൾ ചേർന്നിതാ ആ..ആ..ആ...(ജ്ഞാനപ്പഴം ...)

 

കാർത്തികേയ കീർത്തികേട്ടു പുണ്യം കൊണ്ടവർ ഞങ്ങൾ

കാലമെല്ലാം ചേർന്നുവരാൻ വ്രതമെടുത്തവർ

ഹൃദയഹർഷമലരുകളാൽ നിനക്കഭിഷേകം

അനുരാഗത്തിൻ പൂർണ്ണിമയാൽ പാലഭിഷേകം ആ..ആ..ആ...(ജ്ഞാനപ്പഴം ..)

ഓം നമശ്ശിവായ

ഓം നമശ്ശിവായ ഓം നമശ്ശിവായ

ഓം നമശ്ശിവായ

ദേവസേനാപതി സ്വാഗതം പ്രിയ

ദേവവധുവിനും സ്വാഗതം

അനഘന്റെ മലരേ അദ്വൈതപ്പൊരുളേ

അഗ്നി സംഭവനേ സ്വാഗതം  (ദേവ..)

 

 താരകനെക്കൊന്നു സുരചിത്തം വെന്നു നീ

മണ്ണിനും വിണ്ണിനും പൊന്നുണ്ണിയായ് നീ (2)

ഇന്ദ്രന്റെ വരം നേടി സുന്ദരീകരം നേടി

ചന്ദ്രക്കലാധരന്റെ ചിത് രൂപമായ് നീ

ശരവണഭവനേ പ്രിയ ഷണ്മുഖനേ സ്വാഗതം

ശിവനന്ദനനേ ഓംകാരപ്പൊരുളേ സ്വാഗതം

 

 

അഭിരാമച്ചിലങ്കകൾ അവിരാമമാടവേ

അപ്സരകന്യകൾ പൂമഴ പെയ്യവേ (2)

ഈരേഴു ദിക്കും നിൻ സൽ പ്രഭാകന്ദളം

അരയന്നപ്പിടയുടെ ചേട്ടത്തിമാരേ

ഓ ഡാർലിംഗ് ഓ ഡാർലിംഗ്
 
അരയന്നപ്പിടയുടെ ചേട്ടത്തിമാരേ
അരമുഴം നാക്കുള്ള കണ്മണിമാരേ
പഞ്ചറായ വീലിൽ കാറ്റടിച്ചു തരണോ
പതിനേഴുകാരി പെണ്ണുങ്ങളേ        (അരയന്ന..)
 
 
താരാട്ടുപാടേണ്ട പെണ്ണുങ്ങളെന്തിനു
കാറോടിക്കാനിറങ്ങുന്നു
തൂവെണ്ണപ്പൂമേനിയിളകിക്കുലുങ്ങുന്ന
പാഴ്വേലയെന്തിനു ചെയ്‌വൂ
ഇതു പട്ടണപ്പരിഷ്കാരമോ
അതോ പട്ടിക്കാട്ട് സംസ്കാരമോ (അരയന്ന..)
 
മൂടിയെടുത്തൊരീ ഹെറാൾഡിനകത്ത്
മുട്ടിയുരുമ്മി നമുക്കിരിക്കാം
മുഖക്കുരു കവിളത്ത് മുൻ കോപം പൂശിയ
മുഖശ്രീ കുങ്കുമം തുടയ്ക്കാം അയ്യോ
മെയ്യാകെ വിയർത്തല്ലോ ഫോറിൻ