ബ്രാഹ്മ മുഹൂർത്തമുണർന്നൂ

ബ്രഹ്മമുഹൂർത്തമുണർന്നൂ

ഭാവലയങ്ങളുണർന്നൂ

പ്രണവമുണർന്നൂ പ്രപഞ്ചമുണർന്നൂ

പ്രകൃതീശ്വരിയുണർന്നൂ (ബ്രഹ്മ..)

ഓം ദേവീപാദം സ്മരാമി

ഓം വിമലാകാരം സ്മരാമി

 

 

 

ആശ്രമവനത്തിലെ മലർമുല്ല പോലെ

ആത്മീയ ചിന്തകൾ പോലെ

വിശ്വപിതാവിന്റെ ഹൃദയം പോലേ

പ്രഭാത സൗന്ദര്യമുണർന്നൂ

വിടരുമീ വേദിയിൽ ആയിരം തിരിയുള്ള

വിളക്കായ് ജ്വലിച്ചു ഞാൻ ആ...(ബ്രാഹ്മ..)

 

 

ഹരിചന്ദനക്കുറി വരച്ചൂ വാനം

തുളസീദലം ചൂടി ഭൂമി

പ്രസാദമേന്തിയ പൂത്താലവുമായി

പ്രഭാത സൗരഭ്യമുണർന്നൂ

ഒഴുകുമീ അഷ്ടപദീ ഗാനധാരയിൽ

ലതാ രാജു

Submitted by Sandhya on Tue, 02/24/2009 - 12:10
Latha Raju-Singer-Actress
Alias
ബേബി ലത
Name in English
Latha Raju

പ്രശസ്തയായ ശാന്താ പി നായരുടെയും സാഹിത്യകാരനായ കെ പത്മനാഭൻ നായരുടെയും ഏകമകളായ ലതാരാജൂ, പാരമ്പര്യവാസനയെത്തുടർന്ന്, 8 ആം വയസ്സു മുതൽ കുട്ടികൾക്കായി സിനിമയിൽ പാടിത്തുടങ്ങി. പി ഭാസ്കരന്റെ രചിച്ച്, എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ , 1962ൽ പുറത്തിറങ്ങിയ ‘സ്നേഹദീപം’ എന്ന ചിത്രത്തിലെ ‘ഒന്നാം തരം ബലൂൺ തരാം’ എന്ന ഗാനത്തോടെയാണ് സിനിമയിൽ പാടിത്തുടങ്ങിയത്. പിന്നീട് പലഭാഷകളിലും പല സംഗീതസംവിധായകർക്കുവേണ്ടീയും പാടിയ ‍അവർ, ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലിനോക്കി. ലതാരാജു പാടിയ  ‘വാ മമ്മീ വാ..’, ‘പാപ്പി അപ്പച്ചാ’ എന്ന ഗാനങ്ങൾ മലയാളികൾ മറക്കില്ല. സംഗീത സംവിധായകനും ഗായകനുമായ ജെ എം രാജു ആണ് ഭർത്താവ്, തമിഴ് സിനിമായിൽ പ്രശസ്തനായ പിന്നണി ഗായകൻ ആലാപ് രാജു മകനാണ്.

 

വെളുത്ത വാവിന്റെ മടിയിലുണ്ടൊരു

വെളുത്ത വാവിന്റെ മടിയിലുണ്ടൊരു

കറുത്ത മാൻ കിടാവ്

അച്ഛനെക്കാണുവാൻ ദാഹിച്ചിരിക്കുന്നോ

രനാഥ മാൻ കിടാവ്!

 

കറുത്ത വാവിന്റെ മടിയിലുണ്ടൊരു

വെളുത്ത പൊൻ മുത്ത്

കടമിഴിയിൽ നിന്നുതിർന്നു വീഴും

കണ്ണുനീർ പൊൻ മുത്ത് ചുടു

കണ്ണുനീർ പൊൻ മുത്ത്  (വെളുത്ത..)

 

പൊട്ടിക്കരച്ചിലിൽ തീമഴ പെയ്യിച്ചു

പിച്ച നടന്നാട്ടേ

അമ്മയ്ക്കു മാത്രം കണ്ണീരു ചാലിച്ചൊ

രുമ്മ തന്നാട്ടേ പൊള്ളുമുമ്മ തന്നാട്ടെ (വെളുത്ത..)

 

വെളുത്ത വാവിന്റെ

വെളുത്ത വാവിന്റെ മടിയിലുണ്ടൊരു

കറുത്ത മാൻ കിടാവ്

കറുക തിന്നാത്ത കളവറിയാത്ത

 കുരുന്നു മാൻ കിടാവ് നല്ല

കൊഴുത്ത മാൻ കിടാവ്   (വെളുത്ത..)

 

 

കറുത്ത വാവിന്റെ മുടിയിലുണ്ടൊരു

വെളുത്ത പൊൻ മുത്ത്

മുത്ത് മുത്ത് മുത്ത്  (കറുത്ത..)

എടുക്കാൻ പറ്റാത്ത കൊടുക്കാൻ കിട്ടാത്ത

തുടുത്ത പൊൻ മുത്ത്

മിന്നി ത്തിളങ്ങും പൊൻ മുത്ത്

മുത്ത് മുത്ത് പൊൻ മുത്ത്

ആ..ആ..ആ..( വെളുത്ത..)

 

പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ച്

പിച്ച നടന്നാട്ടേ മുത്തേ മുത്തേ മുത്തേ (പൊട്ടിച്ചിരി..)

ആലിംഗനങ്ങൾ മറന്നു

ആലിംഗനങ്ങൾ മറന്നൂ ആനന്ദമാധവങ്ങളാകുന്നൂ

ചുംബനം തുടിക്കുമീയധരങ്ങളോടിന്നു

പുഞ്ചിരിയും വിട പറഞ്ഞൂ (ആലിംഗന..)

 

എത്ര നിശീഥങ്ങൾ പുളകങ്ങളായി

പൂത്തു കൊഴിഞ്ഞീ മണിയറയിൽ

ഇന്നലെയിണ ചേർന്നൊഴുകിയ വീഥികൾ

ഇന്നു സമാന്തര രേഖകളായി (ആലിംഗന..)

 

എത്ര പ്രഭാതങ്ങൾ പൂമാലകളായി

നൃത്തമുതർത്തിയ കണത്തിൽ

ഇന്നലെ തെനല ചിന്തിയ നാവുകൾ

ഇന്നു വിഷാർണ്ണവ വീചികളായി (ആലിംഗന..)

മിഴികൾ മിഴികൾ

മിഴികൾ മിഴികൾ മിഴികളിലാഴങ്ങൾ തേടി

അധരം അധരം അധരത്തിൽ നിർവൃതി തേടി

ഒരു സ്വരം നൽകൂ എൻ മൗനം തകരാൻ

ഒരു വരം നൽകൂ നിൻ രാഗം നുകരാൻ (മിഴികൾ..)

 

ഉന്മാദലഹരിയിൽ ഈ കാറ്റിൻ കരയിൽ

നിൻ മാറിൽ ഒരു കോടി രോമാഞ്ചപ്പൂക്കൾ

പവിഴങ്ങളായ് മിന്നി നിൻ സ്വേദമണികൾ

പാതിക്കു മേൽ മൂടും കണ്ണിൽ നീർമണികൾ (മിഴികൾ..)

 

കണ്ണാടിപ്പൊടി പാറും കടലോരകാറ്റിൽ

കാറ്റാടി മരമാടും നിഴലാട്ടക്കളരി

ഒരു മുത്തുക്കുടയായ് വിടരുന്നു മേലേ

നിറമാല ചാർത്തുന്ന സായാഹ്നവാനം (മിഴികൾ..)

 

അംബാസഡറിനു ഡയബറ്റിക്സ്

Title in English
ambassadorinu diabetics

കമോൺ സ്റ്റാർട്ട് !  വൺ ടൂ ത്രീ ഫോർ


അംബാസിഡറിനു ഡയബറ്റിക്സ്
അതിന്റെ കൂടെ ക്ഷയരോഗം
അടിമുടിയഴിച്ചു നന്നാക്ക് അല്ലറ ചില്ലറ ഒഴിവാക്ക് (അംബാസിഡറിനു..)

Year
1977

ചായം തേച്ചു മിനുക്കിയതെന്തിന്

ചായം തേച്ചു മിനുക്കിയതെന്തിനു

സായംസന്ധ്യകളേ

ഹാ...ഹാ...ഹാ

കുങ്കുമമൊരു പിടിയെൻ കണ്മണിയുടെ

പൂങ്കവിളിൽ നിന്നണിയരുതോ (ചായം..)

ഹാ..ഹാ..ഹാ

പീലികൾ മുടിയിൽ തിരുകിയതെന്തിനു

പാറും മേഘങ്ങളേ

ഹാ..ഹാ..ഹാ

നീലമയിത്തിരി എൻ കളിത്തോഴി തൻ

നീർമിഴിയിൽ നിന്നണിയരുതോ (ചായം..)

 

ഹാ..ഹാ..ഹാ

പൂമധു തേടി തളരുവതെന്തിനു

കാർവരി വണ്ടുകളേ

മധുരിമയിത്തിരി എന്നോമലാൾ തൻ

മനസ്സിൽ നിന്നുമെടുക്കരുതോ

ഹാ..ഹാ..ഹാ

അയലത്തെ ജനലിലൊരമ്പിളി

അയലത്തെ ജനലിലൊരമ്പിളി വിടർന്നൂ
അലകടലായെന്മനമുണർന്നൂ
പുളകം വിരിഞ്ഞൂ സ്വപ്നം വിടർന്നൂ
പൂനിലാവൊളി പരന്നൂ പ്രേമ
പൂനിലാവൊളി പരന്നൂ
 
പതിവായ് മാനത്തു വിടരുന്ന ചന്ദ്രൻ
പാരിതിലെല്ലാർക്കും സ്വന്തം ഈ
ഭൂമിയിലേവർക്കും സ്വന്തം
എന്നയല്പക്കത്തെ രാഗാർദ്രചന്ദ്രൻ
എനിക്കു മാത്രം സ്വന്തം എന്നും
എനിക്കു മാത്രം സ്വന്തം 

മലരേ മാതള മലരേ

മലരേ മാതളമലരേ

മദനൻ മധുപൻ മുരളീലോലൻ

മധുരം നുകരാൻ വരവായീ നിന്നെ

മാറോടു ചേർക്കാൻ വരവായീ (മലരേ..)

 

 

ആയിരം തിരിയുള്ള ദീപം കൊളുത്തി

ആകാശത്തിരുനട തുറന്നൂ (2)

പാവനപ്രേമത്തിൻ പുഷ്പാഞ്ജലിയുമായ്

പാതിരാപ്പൂവുകൾ വിടർന്നൂ

പാതിരാപ്പൂവുകൾ വിടർന്നൂ (മലരേ..)

 

അനുരാഗമാദക ലഹരിയിൽ മുഴുകീ

അഭിലാഷവാഹിനിയൊഴുകീ (2)

സ്വർണ്ണത്തിൻ ചിറകുള്ള സ്വപ്ന മരാളങ്ങൾ

സ്വർഗ്ഗ ഗീതങ്ങളായ് പറന്നൂ

സ്വർഗ്ഗ ഗീതങ്ങളായ് പറന്നൂ  (മലരേ..)