പുഷ്പോത്സവപന്തലിനുള്ളിലെ പത്മലേഖേ
നിന്റെ യൗവനം ലഹരികൾ പതയും മുന്തിരിക്കിണ്ണം
എന്റെ ചുണ്ടുകൾ ചിറകു വിടർത്തും സ്വർണ്ണകുംഭങ്ങൾ
നിന്റെ വികാര മദിരയിൽ നീന്തും നിത്യ ദാഹങ്ങൾ
ഹൃദയകെസരം വിടർത്തും നിന്റെ
ഇതളുകൾക്കുള്ളിൽ നീ പൊതിയൂ (പുഷ്പോത്സവ..)
മഞ്ഞുടുക്കുമീ മരതകദ്വീപിൻ
മൗന തീരത്തിൽ
എന്റെ വിമാനമൊഴുകിയടുത്തു നിന്നെയും തേടി
പ്രണയഭിക്ഷ നീ നൽകൂ എന്റെ
പ്രമദവനത്തിൽ നീയും വരൂ (പുഷ്പോത്സവ..)