ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ
ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ (2)
അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ
ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ
മൂടിപ്പൊതിഞ്ഞു
കോരിത്തരിച്ചു നിൽക്കും കുറുമൊഴിപ്പൂങ്കുടങ്ങൾ
വിരിഞ്ഞുവല്ലോ - താനേ വിരിഞ്ഞുവല്ലോ
താഴെയഴിഞ്ഞു വീഴും പൂനിലാപ്പുടവകൾ
വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ
(ചില്ലാട്ടം..)
മാറത്തു മുത്തു ചാർത്തും മധുമതിപുഷ്പമായി ഞാൻ
മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ
സ്നേഹം വിരുന്നു നൽകും തേനിതൾത്തളികകൾ
നുകർന്നു കൊള്ളൂ - ഭവാൻ നുകർന്നു കൊള്ളൂ
ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ
ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ
അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ
ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ
മൂടിപ്പൊതിഞ്ഞു