അമ്മേ...
മാളികപ്പുറത്തമ്മേ മാമലപ്പുറത്തമ്മേ
മലയേഴും കാത്തരുളുക കാടേഴും കാത്തരുളുക
മാരിയമ്മേ മാരിയമ്മേ
(മാളിക...)
അസ്ഥിമാല ചെത്തിമാല ചാർത്തി
നെറ്റിമിഴിയിൽ തീക്കനലൊളി വീശി
ചെഞ്ചിടയിൽ മണിനാഗപത്തിയിരുന്നാടി
ചെങ്കുരുതിക്കളത്തിൽ വരിക മാരിയമ്മേ
ഭൂതപ്രേത പിശാചുക്കളേ പോ പോ പോ
ഭൂമിക്കമ്മേ മാരിയമ്മേ വാ വാ വാ
അമ്മേ മാരിയമ്മേ
(മാളിക...)
വാളെടുത്തു ചിലമ്പെടുത്തു തുള്ളി
കാളികാവിൽ കുങ്കുമക്കുടം തുള്ളി
മക്കളിതാ മലനടയിൽ തെള്ളിപ്പൊടി തൂകി
രക്തമലർക്കളത്തിൽ വരിക മാരിയമ്മേ
ഭൂതപ്രേതപിശാചുക്കളേ പോ പോ പോ
ഭൂമിക്കമ്മേ മാരിയമ്മേ വാ വാ വാ
അമ്മേ മാരിയമ്മേ
(മാളിക...)
ഇന്നു മീനഭരണിയുത്സവക്കാവടിയാട്ടം
കാവടിയാട്ടം കാവടിയാട്ടം കാവടിയാട്ടം
കൊമ്പെവിടെടീ കൊഴലെവിടെടീ
കൊരവയിടാനാളെവിടെടീ
കന്നിമല പൊന്നരയത്തീ
ഇന്നു കാട്ടിൽ പൊടിപൊടിക്കണ
ഗരുഡൻ തൂക്കം
ഗരുഡൻ തൂക്കം ഗരുഡൻ തൂക്കം
തപ്പെവിടെടീ തുടിയെവിടെടീ
തങ്കമുളത്തേനെവിടെടീ പച്ചമലകൊച്ചരയത്തി
(മാളിക..)