സഹ്യന്റെ ഹൃദയം മരവിച്ചു
സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ
മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍
മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ
നദികള്‍ കരഞ്ഞൂ - കരഞ്ഞൂ
ഈ വനഛായയില് പോയവസന്തത്തില്‍
പൂവിട്ടുവിടര്‍ന്നോരനുരാഗമേ
നീയൊരു വിരഹവികാരമായി ഇന്ന്
നിന്‍ കുടില്‍ കണ്വാശ്രമമായീ
ഒക്കത്തു ജീവിതച്ചുമടുമായ് പോവുക
ദു:ഖപുത്രീ - ദു:ഖപുത്രീ... ദു:ഖപുത്രീ...
പേരറിയാത്തൊരു സായാഹ്നസ്വപ്നത്തിന്‍
മാറത്തു പടര്‍ന്നോരഭിലാഷമേ
നീയൊരു നിത്യവിഷാദമായി ഇന്ന്
നിന്‍കഥ ശാകുന്തളമായീ
ഒറ്റയ്ക്കു കണ്ണുനീര്‍ക്കുടവുമായ് പോവുക
ദു:ഖപുത്രീ - ദു:ഖപുത്രീ... ദു:ഖപുത്രീ...
സഹ്യന്റെ ഹൃദയം മരവിച്ചു
സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ
മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍
മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ
നദികള്‍ കരഞ്ഞൂ - കരഞ്ഞൂ