വസന്തരാവിൽ കുയിലിനു

ആ..ആ..ആ..
വസന്തരാവിൽ കുയിലിനു പാടാതിരിക്കുവാൻ വയ്യാ
കണ്ണാ നീ വിളിച്ചാൽ എനിക്കു പോരാതിരിക്കാൻ വയ്യാ
മനസ്സ് ...എന്റെ മനസ്സ്
ഞാൻ ചിരിക്കുമ്പോൾ തേങ്ങുന്നത് നീയറിഞ്ഞില്ല കണ്ണാ നീയറിഞ്ഞില്ല

അമ്മ വിളമ്പിയ മകരപൊങ്കൽ പിൻ വിളിക്കുന്നു
മുത്തശ്ശി മാവിൻ മാമ്പൂ മണവും തിരികെ വിളിക്കുന്നു (2)
മനസ്സ് പ്രേമ മനസ്സ്
നിന്നിൽ പടരുമ്പോളും തേങ്ങുന്നത് നീയറിഞ്ഞില്ല കണ്ണാ നീയറിഞ്ഞില്ല

മഞ്ജു നിലാവിന്റെ മഞ്ഞളണിഞ്ഞൊരു ബാല്യം വിളിക്കുന്നു
പൂണൂൽ മാറിയൊരഗ്രഹാരം കണ്ണീരണിയുന്നു (2)
മനസ്സ് എന്റെ മനസ്സ്
എരിയും പിൻ വിളക്കായെരിഞ്ഞു നിന്നത് നീയറിഞ്ഞില്ല( വസന്ത...)

Lyricist