മാനേ...മലരമ്പൻ വളർത്തുന്ന കന്നിമാനേ
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കണ ചോല പൊന്മാനേ
തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ
ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ
( മാനെ...)
പിടിച്ചു കെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ (2)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും
ആ..ആ..ആ..
നോക്കി നിൽക്കാൻ എന്തു രസം നിന്നഴക്
മാനേ മാനേ മാനേ...
( മാനേ...)
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ(2)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2)
തേനുറയും ചെമ്പനിനീർ പൂവഴകേ
മാനേ..മാനേ.. മാനേ..മാ..നേ (മാനേ...)
|