പച്ചപ്പവിഴ വർണ്ണക്കുട

പച്ചപവിഴ വർണ്ണക്കുട നിവരും ആവണി തിരുവിഴ
ചെല്ലത്തമിഴിൻ അൻപു തിരയുണരും ആയിരം പുതു നിറം (2)

എന്റെ തെങ്കാശി തമിഴ് പൈങ്കിളീ
കുറി ചൊല്ലുന്ന മലർ തേൻ കിളീ
എന്റെ കരളിന്റെ കഥ കേൾക്കുമോ
കന്നി കുറിമാനം അവനേകുമോ
അവനില്ലാതെ ഞാനില്ല എന്നെന്റെ കണ്ണന്റെ
കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ
(പച്ച...)

നിറമേഴും വാരിത്തൂവാം സ്വരമേഴും കാതിൽ പാടാം
ചിരി മുത്തം കവിളിൽ മുത്താം സ്വപ്നങ്ങൾ സ്വർണ്ണം മുക്കാം
ആ..ആ..ആ..ആ

ആദ്യമായ് കണ്ട നാൾ

ആ....ആ‍....ആ‍....ആ‍...
ആദ്യമായ്‌ കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....

ആദ്യമായ്‌ കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....
ആദ്യമായ്‌ കണ്ടനാൾ ...


ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
പൊന്മയിൽ പീലിയാലെഴുതി നീ..
ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
പൊന്മയിൽ പീലിയാലെഴുതി നീ..
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ
പ്രണയമെന്നല്ലൊ പറഞ്ഞു നീ
അന്നു നിൻ കാമിനിയായ്‌ ഞാൻ

Year
1996

പ്രഭാത ഗോപുരവാതിൽ തുറന്നു

Title in English
Prabhatha Gopura Vathil Thurannu

ആ... 

പ്രഭാതഗോപുര വാതില്‍ തുറന്നു 
പണ്ടു മനുഷ്യന്‍ വന്നൂ 
വിശ്വപ്രകൃതി വെറും കൈയ്യോടെ 
വിരുന്നു നല്‍കാന്‍ നിന്നു
(പ്രഭാത...)

കോടിയുഗങ്ങള്‍ക്കകലെ കാലംകൂടി ജനിക്കും മുന്‍പേ 
സൂര്യനില്‍ നിന്നൊരു ചുടുതീക്കുടമായ് 
ശൂന്യാകാശ സരസ്സില്‍ .....
ശൂന്യാകാശ സരസ്സില്‍ 
വീണു തണുത്തു കിടന്നു മയങ്ങി ഉണര്‍ന്നവളല്ലോ ഭൂമി 
വായുവിലീറന്‍ ജീവകണങ്ങളെ വാരിച്ചൂടിയ ഭൂമി 

അന്നു മനുഷ്യന്‍ തീര്‍ത്തു ഭൂമിയില്‍ 
ആയിരമത്ഭുത ശില്‍പ്പങ്ങള്‍ 
അളകാപുരികള്‍ - മധുരാപുരികള്‍ 
കലയുടെയമരാവതികള്‍ 

മല്ലാക്ഷീ മദിരാക്ഷീ

Title in English
Mallakshi madhirakshi

മല്ലാക്ഷീ...മദിരാക്ഷീ...
മല്ലാക്ഷീ മദിരാക്ഷീ
മദനന്‍ തീര്‍ത്തൊരു ശരപഞ്ജരമോ
മധുവിധു മന്ദിരമോ - ഇതു
മലര്‍മദ മണ്ഡപമോ
(മല്ലാക്ഷീ..)

ചന്ദനത്തൂണിന് പിന്നിലൊളിക്കുമീ
ചാരുകളേബരത്തില്‍ - നിന്റെ
ചാരുകളേബരത്തില്‍
പകുതി വിടര്‍ന്നനിന്‍ യൗവ്വനപ്പൂവിന്
പുതിയരോമാഞ്ചപ്പുതപ്പ് വേണോ
കാപ്പിട്ട കൈകളാല്‍ പൊതിഞ്ഞു പിടിച്ചു നീ
കാമകലാനാഥനാക്കൂ എന്നെ
കാമകലാനാഥനാക്കൂ
മല്ലാക്ഷീ മദിരാക്ഷീ

കണ്ണാന്തളി മുറ്റം

Title in English
Kannanthali muttam

കണ്ണാന്തളി മുറ്റം പൂത്തെടീ
കാവേരിക്കിളി തത്തമ്മേ
പൊന്നാതിര തിങ്കളുദിച്ചെടീ
പൊന്നോലക്കിളി തത്തമ്മേ തത്തമ്മേ
(കണ്ണാന്തളി...)

നൂലും താലിയും കെട്ടാത്ത പൂവുകൾ
നോയമ്പു നോൽക്കും മതിലകത്ത്
വെള്ളിപ്പല്ലക്കിൽ വന്നിറങ്ങീ
പടിപ്പുര പടവുകൾ താണിറങ്ങീ
തങ്കം പതിച്ചൊരു മെതിയടിയും കൊണ്ടൊ-
രങ്കച്ചേകവൻ വരണൊണ്ടെടീ
കൈകാൽ കഴുകാൻ പനിനീർ കിണ്ടികൾ
കാണിച്ചു കൊടുക്കെടീ തത്തമ്മേ
( കണ്ണാന്തളി...)

പാണന്റെ വീണയ്ക്കു മണി കെട്ടി

Title in English
Paanante veenakku

പാണന്റെ വീണയ്ക്കു മണി കെട്ടി
പൈങ്കിളി പോലൊരു തമ്പുരാട്ടി
താളക്കുടുക്കയ്ക്കു പൊന്നു കെട്ടി
തളിരു പോലൊരു തമ്പുരാട്ടി
(പാണന്റെ...)

ഞാറ്റുവേലക്കാറ്റു കൊള്ളും
ആറ്റുമാലിത്താഴ്വരയിൽ
വെണ്ണിലാവിൻ സ്വർണ്ണവള്ളിയിൽ
വിരിഞ്ഞാടി വന്നവളേ
പട്ടു പുതപ്പിച്ച മഞ്ചലില്ലാ
പാൽക്കടലലക്കിയ പുടവയില്ലാ
വെഞ്ചാമരമില്ല മുത്തുക്കുടയില്ലാ
വെള്ളിത്തളികയിൽ പൂവില്ല ഈ
പാണന്റെ കുടിലിലേക്കെതിരേൽക്കാൻ
പരവതാനി വിരിപ്പില്ലാ
മഞ്ഞൊണ്ട് കുളിരൊണ്ട്
മാരന്റെ വില്ലുമ്മേലമ്പൊണ്ട്
(പാണന്റെ..)

അത്തം രോഹിണി

Title in English
Atham rohini

അത്തം രോഹിണി തിരുവോണം
പത്തു കൊല്ലം ചന്ദ്രദശ
പത്തുമേഴും പതിനേഴു കഴിഞ്ഞാൽ
പന്തലിട്ട് കല്യാണം
പന്തലിട്ട് കല്യാണം
(അത്തം..)

നാദാപുരത്തിലും പോയി
നഗരിത്തലയ്ക്കലും പോയി ഞങ്ങൾ
നമ്പൂരിമനയ്ക്കലും പാണന്റെ പടിയ്ക്കലും
നാളു നോക്കും കുറുമാട്ടിമാർ
നാളോലകുറുമാട്ടിമാർ
ഏഴരശ്ശനിപ്പിഴ മാറ്റാൻ ഞങ്ങൾ
ഏലസ്സും ചരടും കൊണ്ടത്തരാം

ആകാശം മുങ്ങിയ പാൽപ്പുഴയിൽ

Title in English
Aakasham mungiya

ആകാശം മുങ്ങിയ പാൽപ്പുഴയിൽ ഈ
ആലിലക്കണ്ണനെ ആരെറിഞ്ഞൂ
അമ്മിഞ്ഞ നൽകാൻ അമ്മയില്ലേ
ആരിരോ പാടാനച്ഛനില്ലേ
ആരിരോ ആരിരോ...

കണ്വാശ്രമത്തിലെ കാനനത്തിൽ പെറ്റ
കുഞ്ഞിനെ കളഞ്ഞൊരു ദേവദാസി
ഏതിന്ദ്ര സദസ്സിലെ നർത്തകിയാകിലും
വേദനയൊരിക്കലും വേർപെടുമോ - ദു:ഖം
വേർപെടുമോ
ആരുടെ പ്രണയിനി ആയാലും
നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ
(ആകാശം...)

മഞ്ഞപ്പളുങ്കൻ മലയിലൂടെ

Title in English
Manjappalunkan

മഞ്ഞപ്പളുങ്കൻ മലയിലൂടെ
മാനന്തവാടി പുഴയിലൂടെ
അല്ലി മുളം കുഴൽ തേനുമായ് നീ
ആടി വാ പാടി വാ പാണനാരെ
(മഞ്ഞപ്പളുങ്കൻ..)

മാനത്തെ പാതിരാ പൂ വിരിഞ്ഞു
മാണിക്യ നക്ഷത്ര കൂടുടഞ്ഞൂ
മാരനെ കാത്തും കനവുകൾ കോർത്തും
മകയിരം മഞ്ഞും പുതച്ചിരുന്നൂ ഇന്നു
മലരമ്പനഞ്ഞൂറു വില്ലൊടിഞ്ഞു
(മഞ്ഞപ്പളുങ്കൻ..)

വാർകൂന്തൽ പാമ്പിന്റെ പത്തി പോലെ
വനമല്ലി പൂ ചൂടി തൂത്തു കെട്ടി
ആതിരനാള് നൊയമ്പും നാള്
അഴകുള്ളോരോർമ്മയിൽ മുങ്ങി നിന്നൂ നിന്റെ
അരികിലെൻ പ്രാണനെ കാത്തു നിന്നൂ
(മഞ്ഞപ്പളുങ്കൻ..)

തൃപ്പംകോട്ടപ്പാ ഭഗവാനേ

Title in English
Thrippamkottappa

ഭഗവാനേ .....ഭഗവാനേ
തൃപ്പംകോട്ടപ്പാ ഭഗവാനേ
പെരുംതൃക്കോവിലപ്പാ ഭഗവാനേ
തൃപ്പാദങ്ങളിൽ താണു വീഴുന്നൊരീ
തുമ്പോലാർച്ച പിഴച്ചോളല്ല
(തൃപ്പംകോട്ടപ്പാ..)

കളരി പരമ്പര ദൈവങ്ങളാണേ
കറുത്തേനാർ നാട്ടിലെ മണ്ണാണേ
തൃക്കൈ വാളാണേ സത്യം സത്യമീ
തുമ്പോലാർച്ച പിഴച്ചോളല്ല
സത്യം സത്യം ഇതു സത്യം
(തൃപ്പംകോട്ടപ്പാ..)

തിളക്കണ നെയ്യിൽ ഞാൻ കൈവിരൽ മുക്കാം
തിരുഹോമ തീയിങ്കൽ ഞാൻ ചാടാം
പൊൻ പൂവിളക്കാണേ
സത്യം സത്യമീ തുമ്പോലാർച്ച പിഴച്ചോളല്ലാ
സത്യം സത്യം ഇതു സത്യം