തൃച്ചേവടികളിൽ

തൃച്ചേവടികളില്‍ അര്‍ച്ചനയ്ക്കായ് വന്ന
പിച്ചകപ്പൂവാണു ഞാന്‍ - വെറുമൊരു
പിച്ചകപ്പൂവാണു ഞാന്‍
(തൃച്ചേവടികളില്‍..)

ആരാധനവിധിയറിയാതെ ദൂരത്തെ
ആരാമലതയില്‍ ഞാന്‍ വിരിഞ്ഞു
ശ്രീകോവിലറിയാതെ ദേവനെ കാണാതെ
ജീവിതമിത്രനാള്‍ കഴിഞ്ഞു
(തൃച്ചേവടികളില്‍..)

പ്രദക്ഷിണവഴിയില്‍ പൂജാരി തൂത്തെറിഞ്ഞ
പ്രഭാതപുഷ്പത്തെ വീണ്ടും
കഴുകി തുടച്ചെടുത്തു കാല്‍ക്കലഭയം തന്ന
കാരുണ്യപൂരമാണെന്‍ ദേവന്‍
(തൃച്ചേവടികളില്‍..)