നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ
യമുനയില്‍ കുഴലൂതണം
നീലപ്പീലി ഇളകുമാറാടണം
ഇന്നുമീ തറവാട്ടിലെ നാലകങ്ങള്‍ നീളെ നീ ഓടണം
നിന്‍ ജാത കര്‍മവും ശ്രുതി വേദ മന്ത്രവും (2)
തെളിയണം പൈതൃകം ധന്യമായ് മാറണം
നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ
സംക്രമം നീയാവണം
സങ്കല്പങ്ങള്‍ നൈവേദ്യമായ് നിറയണം
ഗോകുലം വിളയാടണം
ഗായത്രിയില്‍ ജന്മ പുണ്യമണിയണം
അറിയാതെയെങ്കിലും ഒരു പാപകര്‍മവും
അരുതു നിന്‍ പൈതൃകം ധന്യമായ് തീരണം
നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ