ഏനൊരു സ്വപ്പനം കണ്ടേ
ഏതാണ്ടൊക്കെ തോന്നണ പ്രായത്തില്‍
ഏനൊരു സ്വപ്പനം കണ്ടേ
മേലൊക്കെ പിരുപിരുത്ത് - അന്ന്
നാടൊക്കെ കൊതി പെരുത്ത്
സ്വപ്നത്തില്‍ കണ്ടവന് എന്നോടു ചോദിച്ച
സ്വകാര്യമോര്‍ക്കുമ്പം നാണം
കാലത്തൊണര്ന്നപ്പോള് കള്ളനെ പിന്നെയും
കാണണമെന്നൊരു മോഹം - ഏന്
കാണണമെന്നൊരു മോഹം
ഈയാള്ക്കൂട്ടത്തിലവനൊണ്ടേല്
ഈ വഴി വായോ - വായോ ..