വള്ളിയൂർക്കാവിലെ കന്നിക്ക്

വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്
കൂടെ കുളിക്കാനിളം കാറ്റ്
കുരവവിളിക്കാന്‍ മുളംകാട്

ചോലക്കുളിരു ഞൊറിഞ്ഞുചുറ്റി
നീലക്കാര്‍കൂന്തലഴിച്ചുലമ്പി
നിറതാളിതേച്ചു മെഴുക്കിളക്കി
നീരാട് കന്നി നീരാട്
വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്

മാറില്‍ കുരുത്ത പുളകങ്ങള്‍
താരുണ്യം ചാര്‍ത്തും ചമയങ്ങള്‍
നിന്റെ പൂവമ്പൊന്നൊളിച്ചുകാണാന്‍
നീരാട് കന്നി നീരാട്
വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്

വെണ്ണനെയ് കൊണ്ട് പൊതിഞ്ഞമേനി
വെള്ളിയോളങ്ങള്‍ പുണര്‍ന്നമേനി
നിന്റെ പൂവമ്പന്നു കാഴ്ചവയ്ക്കാന്‍
നീരാട് കന്നി നീരാട്