നെഞ്ചം നിനക്കൊരു മഞ്ചം

നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകൻ പൂ കൊണ്ടു മൂടുമീ
നെഞ്ചം ഒരു മലർമഞ്ചം (നെഞ്ചം.)

ഹേമന്ത സന്ധ്യകൾ പനിനീരിൽ മുക്കിയ
രാമച്ചവിശറികൾ വീശുമ്പോൾ
കാമുകീ....
കാമുകീ ഞാൻ നിന്റെ സ്വയംവരപന്തലിലെ
കാർമുകം ഒരു നാൾ കുലയ്ക്കും അതിൽ
കാമബാണം തൊടുക്കും (നെഞ്ചം..)

സീമന്ത രേഖയിൽ അളകങ്ങൾ മാടി നീ
സിന്ദൂരതിലകങ്ങൾ ചാർത്തുമ്പോൾ
ശ്രീമതീ...
ശ്രീമതീ ഞാൻ നിന്റെ മധുവിധു രാത്രിയിലെ
രോമാഞ്ച മുകുളങ്ങൾ വിടർത്തും എന്റെ
പ്രേമദാഹം തീർക്കും (നെഞ്ചം..)