ഓ.....
കാടുകള്‍ കളിവീടുകള്‍
കതിരിട്ട മാനവസംസ്കാരത്തിന്‍
വാടികള്‍ പൂവാടികള്‍
വള്ളിത്തൊട്ടിലുകള്‍
(കാടുകള്‍..)
അവയുടെ പത്മതടാകക്കരയിലെ
അനന്ത നീലിമയില്‍
ഇന്നും കാണാം ആദിയുഷസ്സിന്‍
പാദരേണുക്കള്‍
അവയുടെ ഹൃദയതപോവന സീമയില്‍
അലോകശാന്തതയില്‍
ഇന്നും കാണാം ഇന്ത്യ വളർത്തിയ
ബോധി വൃക്ഷങ്ങള്‍
(കാടുകള്‍..)
അവയുടെ നിബിഡ തമോമയവീഥിയില്‍
ഇരുണ്ട രാത്രികളില്‍
എവിടുന്നാണീ രാത്രിഞ്ചരരുടെ
ഭീകരസംഘങ്ങള്‍
അവയുടെ കുടില ഗുഹാഹൃദയങ്ങളില്‍
അപാരശൂന്യതയില്‍
എവിടെന്നാണീ ഭീതിവളര്‍ത്തും
ക്രൂരദംഷ്ട്രങ്ങള്‍
(കാടുകള്‍..)
Film/album
Year
1972
Singer
Music
Lyricist