സഹ്യാദ്രിസാനുക്കളെനിക്കു നൽകിയ
സൗന്ദര്യ ദേവത നീ
സംക്രമപ്പുലരികൾ അണിയിച്ചൊരുക്കിയ
സങ്കല്പ ദേവത നീ (സഹ്യാദ്രി..)
എതു കാനന പുഷ്പ പരാഗം
ഹേമാംഗരാഗമായി നിന്റെ
ഹേമാംഗരാഗമായി(2)
ഏതു മൃഗമദ സൗരഭം ചേർത്തു നീ
ഏഴിലക്കുറി ചാർത്തി
നെറ്റിയിൽ കുറി ചാർത്തി
ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..)
ഏതു മാനസ ശുകസന്ദേശം
ഏകാന്തഗാനമായി നിന്റെ
ഏകാന്തഗാനമായി
ഏതു മരതകമോതിരക്കൈവിരൽ
എന്നിലെ തിരി നീട്ടി സ്വപ്നമാം തിരി നീട്ടി
ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..)
Film/album
Year
1972
Singer
Music
Lyricist