കല്ലായിപ്പുഴയൊരു മണവാട്ടി

കല്ലായിപ്പുഴയൊരു മണവാട്ടി
കടലിന്റെ പുന്നാര മണവാട്ടി
പതിനാറുതികഞ്ഞിട്ടും
കല്യാണം കഴിഞ്ഞിട്ടും
പാവാടമാറ്റാത്ത പെണ്‍കുട്ടി
(കല്ലായിപ്പുഴയൊരു..)

കിഴക്കന്‍ മലയുടെ മോളാണ്
കിലുകിലെച്ചിരിക്കണ പെണ്ണാണ്
മിടുക്കിപ്പെണ്ണിന് കൈകളിലണിയാന്‍
മിസരിപ്പൊന്നിന്റെ വളയാണ്
ഓഹോഹോ.. ആ‍......
(കല്ലായിപ്പുഴയൊരു..)

മണവാട്ടിപ്പെണ്ണിനു ഞൊറിഞ്ഞുടുക്കാന്‍
മാനത്തിന്നിറങ്ങിയ പട്ടാണ്
പകലും രാവും പെണ്ണിന്റെ ചുണ്ടത്ത്
ബദറുല്‍ മുനീറിന്റെ പാട്ടാണ്
ഓഹോഹോ.. ആ‍......
(കല്ലായിപ്പുഴയൊരു..)