കല്യാണിയാകും അഹല്യ

കല്യാണിയാകും അഹല്യ പാറ
ക്കല്ലായി കിടന്നല്ലോ കാനനത്തിൽ
അല്ലും പകലും വെയിലത്തും മഴയത്തും
മല്ലാക്ഷി ശിലയായി തപസ്സ് ചെയ്തു (കല്യാണി..)
നിന്നുടെ ശാപത്തിൻ നിവൃത്തി തരുവാനായ്
മന്നോർ മന്നനാം ശ്രീ രാമചന്ദ്രൻ
വന്നണയും പെണ്ണേ എന്നുള്ള
എന്നെന്നും ഓർത്തവൾ കാത്തിരുന്നൂ കാത്തിരുന്നൂ

അൻപുള്ള ഭഗവാൻ ശ്രീരാമൻ തിരുവടി
തമ്പുരാൻ തമ്പിയോടൊരുമിച്ചു കാട്ടിൽ
ത്രേതായുഗത്തിൽ ഒരു ദിവസം വന്നപ്പോൾ
പാദത്താലരുളിനാൻ ശാപമോക്ഷം ശാപമോക്ഷം

മാമുനി തൻ ശാപത്തിൻ ബന്ധനം വിട്ടവൾ
മാനുഷ സ്ത്രീയായി മാലിനിയായ്
രാമാഭിരാമ ജയ ശ്രീരാമ ജയയെന്ന്
കാമിനി മണി പാടി കൈ കൂപ്പിനാൻ കൈ കൂപ്പിനാൻ
രാമാഭിരാമ ജയ ശ്രീ രാമ