പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും പുഴകളും
പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം (2)
മാനത്തെ ലോകത്തു നിന്നാരോ
മഴവില്ലിൻ പാലം കടന്നല്ലോ (2)
നീലപീലി കണ്ണും നീട്ടിയേതോ
മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി (2)
(പവിഴമല്ലി )
സ്നേഹത്തിൻ ഏകാന്ത തീരത്ത്
സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ (2)
മേലെ മുല്ല പന്തൽ നീർത്തിയേതോ
മേളം പൂങ്കാറ്റിൻറെ താലികെട്ട്(2)
(പവിഴമല്ലി )