ഓമനപ്പൂമുഖം താമരപ്പൂവ്

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിൻ പൂവ്
പുഞ്ചിരിപ്പാലൊളി പൊന്നും വിളക്ക്
അമ്മാവനെന്നുമതു വഴിവിളക്ക് (ഓമന..)
 
ഗുരുവായൂരപ്പന്റെ മുരളി കവർന്നു
കിളിക്കൊഞ്ചൽ പാട്ടിലിന്ന്  അമൃതം പകർന്നു
ശ്രീ വടക്കും നാഥൻ തൻ കാൽചിലമ്പിൽ
താളമീ പാദത്തിൽ ചലനം പകർന്നു
കയ്യോ പൊന്നരളി
കവിളോ ചെങ്കദളി
പൂവായ പൂവെല്ലാമിവന്റെ മേനിയിൽ (ഓമന..)
 
മനസ്സു പോലോമന വലിയവനാകും
മാമന്റെ മകളുടെ പ്രിയതമനാകും
ഈ രക്ത ബന്ധത്തിൻ ചൈതന്യ പുഷ്പം
വാടാതെയെന്നെന്നും വർണ്ണം വിടർത്തും
ജന്മം സഫലമാകും
ഹൃദയം സ്വർഗ്ഗമാകും
ജന്മാന്തരങ്ങളെ ജയിക്കുമീ ബന്ധം (ഓമന...)