ഒരു നാളും പൂക്കാത്ത

ഒരു നാളും പൂക്കാത്ത
ഒരു നാളും കായ്ക്കാത്ത
കിളിമരമേ
ചുടു നെടുവീർപ്പുകളിലകളായ് തൂവുന്ന
തരുണിയോ നീ വന്ധ്യ സ്വപ്നമോ നീ (ഒരു നാളും...)
 
നിന്നെത്തഴുകി പടർന്നൊരു മാലതി
തന്ന കുഞ്ഞോമനപ്പൂവോ
നീ മാറിൽ ചേർത്തിന്നു താരാട്ടും പൂമ്പൈതൽ
മോഹരജനീ നിലാവോ
ആരിരോ....ആരാരോ
 ആരിരോ....ആരാരോ(ഒരു നാളും...)
 
സ്വന്തമല്ലെങ്കിലും സ്വന്തമെന്നോതുന്നു
നിന്നിലെയമ്മയാം ദുഃഖം
തേനിളം ചുണ്ടത്തു പൂക്കുന്ന മാധവം
നിന്നിൽ വിടർത്തുന്നു സ്വർഗ്ഗം
ആരിരോ....ആരാരോ
 ആരിരോ....ആരാരോ(ഒരു നാളും...)