നീലക്കരിമ്പിൻ തോട്ടം

നീലക്കരിമ്പിൻ തോട്ടം മേലേ
നീല മേഘക്കൂട്ടം
ആറ്റിലോളം ഞാറ്റുപാട്ടുകളേറ്റു പാടും നേരം

ഒരു ഞായറാഴ്ച വൈകിട്ട്
പകൽ വിളക്കണയും നേരത്ത്
വയൽ വരമ്പിൽ ഞാൻ മയങ്ങീ
കനവിൽ കള്ള ചിരി മുഴങ്ങി
നെഞ്ചിലൊരു ഭാരം പിന്നെ
ചുണ്ടിലല്പം മധുരം(2)
കരിമ്പു ചാഞ്ഞതല്ലേ ചുണ്ടിൽ
പഞ്ചാരത്തരി വീണതല്ലേ
ഞാനരികിൽ വന്നു പോയി
പച്ചക്കരിമ്പിലൊന്നു തൊട്ടു പോയി(നീലക്കരിമ്പിൻ...)

ഒരു തിങ്കളാഴ്ച കാലത്ത് കാവിൽ
തൊഴുതു നിൽക്കും നേരത്ത്
പുറകിലൊരു ചുമയിളകി
കഴുത്തിൽ വണ്ടിൻ നഖമിറുക്കി
മനസ്സിൽ ഭക്തിഭാവം ഒന്നു
തിരിഞ്ഞു നോക്കാൻ നാണം(2)
(നീലക്കരിമ്പിൻ...)