നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ

നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ..
നാടൻ പൈങ്കിളിപ്പെണ്ണേ
കണ്ടാൽ നല്ല കലാകാരി - എന്റെ
കരളിൽ നീയൊരു കാന്താരി
കരളിൽ നീയൊരു കാന്താരി
കാന്താരി കാന്താരി
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ

പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ
ചുരുളനുമായി ഞാൻ വന്നപ്പോൾ
കരയിൽ കസവുള്ള കവിണിയണിഞ്ഞു നീ
കണ്ണിൽ നയമ്പുമായ്‌ നിന്നിരുന്നു
ഓളത്തിൽ തോണി ചരിഞ്ഞപ്പോൾ
നിന്റെ നീലക്കൺ തുഴയെന്റെ തോഴിയായ്‌
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ

പുതിയകാവിൽപോയ്‌ കുറുബാന കണ്ടു ഞാൻ
പുതുമഴക്കാറ്റിൽ മടങ്ങുമ്പോൾ
കുരിശിൻ തൊട്ടിയിൽ നിഴലുപോലോമന
കുസൃതിച്ചിരിയുമായ്‌ നിന്നിരുന്നു
മഴയിലെൻ മേനി നനഞ്ഞപ്പോൾ
നിന്റെ മന്ദസ്മിതമന്റെ പൊൻകുടയായ്‌

നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ
കണ്ടാൽ നല്ല കലാകാരി - എന്റെ
കരളിൽ നീയൊരു കാന്താരി
കരളിൽ നീയൊരു കാന്താരി
കാന്താരി കാന്താരി