മാനവമനമൊരു മഹാവനം

മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം
മലയജശീതളമന്ദസമീരനില്‍
മലരുകള്‍ തുള്ളും മായാവനം
മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം

കോപവികാരച്ചെമ്പുലികള്‍
കൂകിവിളിക്കും കുറുനരികള്‍
അഹന്തതന്‍ വന്‍ സിംഹങ്ങള്‍
അലറിനടക്കും ഹൃദയവനം
മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം

വര്‍ണ്ണപ്പൂവിന്‍ മറവിലിരിക്കും
സ്വര്‍ണ്ണം ചൂടിയ പാമ്പിന്‍ മാളം
പുറമേ പുഞ്ചിരി അകമേ വന്‍ ചതി
ഇതുതാന്‍ ജീവിത കവിതാഭാവം

മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം
മലയജശീതളമന്ദസമീരനില്‍
മലരുകള്‍ തുള്ളും മായാവനം
മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം