കാറ്റിലോളങ്ങൾ കെസ്സു പാടും

കാറ്റിലോളങ്ങൾ കെസ്സുപാടും കല്ലായിപ്പുഴയിൽ
കധകൾ ചൊല്ലി മരമൊഴുകും കല്ലായിപ്പുഴയിൽ
കുളിരുകേറും വളവരയുമായ് തുഴഞ്ഞു നീങ്ങുന്നു
കുളിരുമാറ്റും കുറുമ്പിപ്പെണ്ണേ നിന്റെ കെട്ടുവള്ളം (കാറ്റിലോളങ്ങൾ )

തലശ്ശേരിയിലെത്തിയപ്പോൾ തരിവളവാങ്ങീ
കൈലിവാങ്ങീ      കണ്മഷിവാങ്ങീ
കുങ്കുമചെപ്പു വാങ്ങീ
കരിംകൂന്തലിൽ കോർത്തു കിടക്കാൻ
കൈതപ്പൂ കരുതീ
കാത്തിരിക്കും കടവു തേടി നിന്റെ കെട്ടുവള്ളം കാറ്റിലോളങ്ങൾ )

ഇടവമാസ വെളുത്തവാവ് കറുത്ത ചേലചുറ്റീ
കറുത്ത ചേല അഴിച്ചു മാറ്റാൻ
കാറ്റു കൈകൾ നീട്ടി
ഇളം കടവിനെ തുയിലുണർത്താൻ ഉമ്മകൾ കരുതീ
ഈണം പാടി തുഴഞ്ഞു നീങ്ങി നിന്റെ കെട്ടുവള്ളം (കാറ്റിലോളങ്ങൾ )