പൊട്ടിത്തകർന്നൂ പ്രതീക്ഷകൾ കൊണ്ടവർ
കെട്ടിപ്പടുത്ത കടലാസു കോട്ടകൾ
നിശ്ചലം നിന്നൂ നിഴലുകൾ ഏകാന്ത
ദുഃഖങ്ങൾ തൻ മൂകചിത്രങ്ങൾ മാതിരി
എല്ലാ വിളക്കും കൊളുത്തുന്നു പെട്ടെന്നു
തല്ലിക്കെടുത്തുന്നൂ കാലമെല്ലായ്പ്പൊഴും
നിർത്തുകീ ക്രൂരമാം സാഹസം കാലമേ
നിർത്തുകീ സംഹാര വേതാള താണ്ഡവം