സപ്തസ്വരസുധാ സാഗരമേ

ആ...

സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 

സ്വപ്നാടകരായ്‌ നിൻ തീരങ്ങളിൽ 
നിൽപ്പൂ ഗായകർ ഞങ്ങൾ 
സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 

നാദബ്രഹ്മമേ നിന്നിലേക്കൊഴുകും 
കാലമാം ഹിമവാഹിനിയിൽ 
നാദബ്രഹ്മമേ നിന്നിലേക്കൊഴുകും 
കാലമാം ഹിമവാഹിനിയിൽ 
ജലതരംഗം വായിക്കുന്നു 
കലയുടെകനകാംഗുലികൾ...

സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ